ഇര്‍മയില്‍ ഗ്രാമീണമാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ഫെല്ലോപ്രോഗ്രാമും

Moonamvazhi

ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ കുലപതി ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആനന്ദ് – ഇര്‍മ) ഗ്രാമീണമാനേജ്‌മെന്റിലുള്ള ബിരുദാനന്തര ഡിപ്ലോമകോഴ്‌സിന്റെ (പി.ജി.ഡി.എം-ആര്‍എം) 2025-27 ബാച്ചിലേക്കും 2025 വര്‍ഷത്തെ ഗ്രാമീണമാനേജ്‌മെന്റ് ഫെല്ലോ പ്രോഗ്രാമിലേക്കും (എഫ്.പി.എം.-ആര്‍.എം) അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 26നകം അപേക്ഷിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (റൂറല്‍ മാനേജ്‌മെന്റ് ) കോഴ്‌സിന് അപേക്ഷിക്കാം. 15 വര്‍ഷത്തെ ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം.

 

മൊത്തം 50% സ്‌കോര്‍ അല്ലെങ്കില്‍ തത്തുല്യ സി.ജി.പി.എ. നേടിയിരിക്കണം ( എസ്.സി, എസ്.ടി, ഒ.ബി.സി.(എന്‍.സി), ഇ.ഡബ്ലിയു.എസ്, പി.ഡബ്ലിയു.ഡി.വിഭാങ്ങള്‍ക്ക് 45%മതി). അവസാനവര്‍ഷവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പക്ഷേ, കോഴ്‌സ് തുടങ്ങുന്ന 2025 ജൂലൈ ഒന്നിനകം ബിരുദത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയിരിക്കണം. കാറ്റ് 2024, സി.എം.എ.ടി.2024, ക്‌സാറ്റ് 2025 എന്നിവയിലെ സ്‌കോറുകളുടെയും തുടര്‍ന്ന്് ഇര്‍മാവാറ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. എന്‍.ആര്‍.ഐ. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ 2020 ജനുവരിയിലെയോ അതിനുശേഷമോ ഉള്ള ജിമാറ്റ് സ്‌കോറിന്റെയോ കാറ്റ് 2024, സി.എം.എ.ടി.2024, ക്‌സാറ്റ് 2025 എന്നിവയിലെ സ്‌കോറിന്റെയോ മികവി്‌ന്റെയും തുടര്‍ന്ന് അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.

സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ 2024 സെപ്റ്റംബര്‍ 30ന് എക്‌സിക്യൂട്ടീവ് തലത്തിലോ മാനേജീരിയല്‍ തലത്തിലോ മൂന്നുവര്‍ഷത്തെ പൂര്‍ണസമയ പ്രൊഫഷണല്‍ പരിചയം നേടിയിരിക്കണം. എ.ഐ.സി.ടി.ഇ. അംഗീകരിച്ചതും എന്‍.ബി.എ. അക്രഡിറ്റേഷനുള്ളതുമായ കോഴ്‌സാണ് പി.ജി.ഡി.എം-ആര്‍.എം.ഫെല്ലോപ്രാഗ്രാം ഇന്‍ മാനേജ്‌മെന്റ് (റൂറല്‍ മാനേജ്‌മെന്റ്) 2025 അഥവാ എഫ്.പി.എം. (ആര്‍.എം) 2025 എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്‌സാണ്.സാമ്പത്തികശാസ്ത്രം, ഫിനാന്‍സ്-അക്കൗണ്ടിങ്-കോസ്റ്റിങ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, സോഷ്യല്‍ സയന്‍സസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഐ.ടി. ആന്റ് സിസ്റ്റംസ് എന്നിവ പ്രോഗ്രാമിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. എഞ്ചിനിയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, ഇക്കണോമി്കസ്, സോഷ്യല്‍സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, പ്യുവര്‍ സയന്‍സസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയിലേതിലെങ്കിലും ഒന്നാംക്ലാസ് ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജൂലൈ ഒന്നിനകം മേല്‍പറഞ്ഞയോഗ്യത കരസ്ഥമാക്കുമെങ്കില്‍ അവസാനവര്‍ഷവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കാറ്റ്, ക്ലാറ്റ്, ജിമാറ്റ്, ഗ്രെ, യുജിസി-ജെആര്‍എഫ്/നെറ്റ്, ഐസിഎആര്‍-എസ്ആര്‍എഫ്, ഐസിഎആര്‍/എഎസ്ആര്‍ബി-നെറ്റ്, ഗേറ്റ്, സിമാറ്റ് 2024 പോലുള്ള യോഗ്യതാപരീക്ഷകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മികച്ച സ്‌കോര്‍ നേടിയിരിക്കണം. എഫ്.പി.എം. േേപ്രാഗ്രാമില്‍ ചേരുന്ന ഏറ്റവും മികച്ച അഞ്ുപേര്‍ക്ക് പ്രൊപ്പോസല്‍ ഡിഫന്‍സ് ഘട്ടം വരെ മാസം 35000 രൂപയും ഡിഫന്‍സിനുശേഷം 45000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. പ്രാഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ട്യൂഷന്‍ഫീസ് ഒഴിവാക്കുന്നുണ്ട്. അധ്യാപനം, ഗവേഷണം, ഫീല്‍ഡ് വര്‍ക്ക്, കോണ്‍ഫറന്‍സ് എന്നിവയ്ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്യും. പരമാവധി അഞ്ചുവര്‍ഷത്തേക്കാണു ഫെല്ലോഷിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ശൃാമ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 67 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News