അര്‍ബന്‍സംഘം ചീഫ് എക്‌സിക്യൂട്ടീവുമാര്‍ സംസ്ഥാനതല ഫോറം രൂപവത്കരിക്കുന്നു
കേരളത്തിലെ അര്‍ബന്‍ സഹകരണസംഘം ചീഫ് എക്‌സിക്യൂട്ടീവ്‌സ് ഫോറം സംസ്താനതലകമ്മറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 14നു കോട്ടയത്തു ചേരുമെന്നു സംഘടനാരൂപവത്കരണത്തിനു മുന്‍കൈയെടുക്കുന്ന കണ്ണൂര്‍ ജില്ലാ അര്‍ബന്‍ സഹകരണസംഘം ചീഫ് എക്‌സിക്യൂട്ടീവ്‌സ് ഫോറം അറിയിച്ചു. 14 ജില്ലയിലെയും അര്‍ബന്‍ സംഘങ്ങളുടെ സെക്രട്ടറിമാരും അവരുടെ പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാനസഹകരണബാങ്ക് മുന്‍പ്രസിഡന്റ് കുര്യന്‍ ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ അര്‍ബന്‍ സഹകരണസംഘങ്ങളുടെ സംരക്ഷണവും ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തലുമാണ് ഉദ്ദേശ്യം. താത്പര്യമുള്ളവര്‍ 9895217611 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.