ആര്‍.ബി.ഐ.യില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്
എറണാകുളം ലിസി ജങ്ഷനടുത്തുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ പട്ടികജാതിവിഭാഗത്തിനു സംവരണം ചെയ്ത മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു വേതനം. മാസം 1000 രൂപ വീതം യാത്രാബത്തയും മൊബൈല്‍ നിരക്കും കിട്ടും. എം.ബി.ബി.എസ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു വേണ്ട യോഗ്യതകള്‍. ലിസിജങ്ഷനിലെ ഡിസ്‌പെന്‍സറിയുടെ 10-15 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാകണം. ഈ പരിധിയില്‍ സ്വന്തം ഡിസ്പന്‍സറിയുള്ളവര്‍ക്കും അപേക്ഷിക്കാം. നിര്‍ദിഷ്ടഅധികാരിയില്‍നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. മൂന്നുവര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്ചമുതല്‍ ശനിയാഴ്ചവരെയാവും ജോലി. രാവിലെ 8.30മുതല്‍ 11.30വരെയാണ് ഏകദേശജോലിസമയം. ആവശ്യം വന്നാല്‍ ആഴ്ചയില്‍ 30മണിക്കൂറായി ജോലിസമയം ഉയര്‍ത്തിയേക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയാവും നിയമനം. ഡിസംബര്‍ 10നകം അപേക്ഷിക്കണം. നേരത്തേ നിശ്ചയിച്ച അവസാനതിയതി് ഡിസംബര്‍ 10വരെ നീട്ടുകയാണുണ്ടായത്. റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ (www.rbi.org.in) അപേക്ഷാമാതൃക ലഭിക്കും. അതു പൂരിപ്പിച്ച് ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, ബാനര്‍ജി റോഡ്, എറണാകുളം നോര്‍ത്ത്, പോസ്റ്റ് ബോക്‌സ് നമ്പര്‍ 3065, കൊച്ചി 682018 എന്ന വിലാസത്തില്‍ അയക്കുകയോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യുകയോ ചെയ്യാം.
ആര്‍.ബി.ഐ.യുടെ മുംബൈ ഓഫീസിനു കീഴിലും പാര്‍ട്‌ടൈം മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുണ്ട്. പട്ടികവര്‍ഗവിഭാഗത്തിനു സംവരണം ചെയ്ത രണ്ടും മറ്റുപിന്നാക്കവിഭാഗത്തിനും സാമ്പത്തികപിന്നാക്കവിഭാത്തിനും സംവരണം ചെയ്ത ഓരോ ഒഴിവുകളുമാണ് അവിടെയുള്ളത്. ഡിസംബര്‍ 13 ആണ് അപേക്ഷിക്കാനുളള അവസാനതിയതി.