ജ്യോതി ചന്ദ്രശേഖറിനു യാത്രയയപ്പ്
സര്‍വീസില്‍നിന്നു വിരമിക്കുന്ന സഹകരണ പെന്‍ഷന്‍ബോര്‍ഡ് പി.ആര്‍.ഒ.യും മസ്റ്ററിങ് ഓഫീസറുമായ ജ്യോതി ചന്ദ്രശേഖറിനു ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നല്‍കി. കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ പെന്‍ഷന്‍ബോര്‍ഡ് ഭരണസമിതിയംഗം പി.എം. വാഹിദ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ആര്‍. തിലകന്‍ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിന്‍, ആര്‍. ശ്യാംകുമാര്‍, എം. സുകുമാരന്‍, എന്‍.കെ. രാമചന്ദ്രന്‍, മഞ്ചു എ.വി, സി. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറി എം. സജീര്‍ സ്വാഗതവും സൂപ്രണ്ട് പി.കെ. സതീശന്‍ നന്ദിയും പറഞ്ഞു.