മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കണം
2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികവരുമാനക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ അത് ഉടന്‍ സമര്‍പ്പിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 120-ാം അനുച്ഛേദം പ്രകാരം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ വാര്‍ഷികവരുമാനക്കണക്കുകള്‍ കേന്ദ്രസഹകരണരജിസട്രാര്‍ക്കു സമര്‍പ്പിക്കുകയും കണക്കെടുപ്പുവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം വെബ്‌സൈറ്റിലും സി.ആര്‍.സി.എസ്. പോര്‍ട്ടലിലും അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ, പല മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളും വാര്‍ഷികവരുമാനക്കണക്കുകള്‍ കേന്ദ്രസഹകരണരജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അറിയിപ്പ്.
ഇങ്ങനെ സമര്‍പ്പിക്കാതിരിക്കുന്നത് 5000രൂപ മുതല്‍ ഒരുലക്ഷംരൂപവരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. പിഴ വിധിക്കപ്പെട്ടശേഷവും കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയാണെങ്കില്‍ ഓരോദിവസത്തിനും 10,000രൂപ വീതം പിഴ ഈടാക്കാവുന്നതാണ്. ഭരണസമിതിയംഗങ്ങള്‍ അഞ്ചുവര്‍ഷത്തേക്കു ഭരണസമിതിയിലേക്കു മത്സരിക്കുന്നതിന് അയോഗ്യരുമാകും. അതിനാല്‍ ഇനിയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ എത്രയുംവേഗം കേന്ദ്രസഹകരണസംഘം രജിസ്ട്രാറുടെ വെബ്‌സൈറ്റില്‍ അവ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നു കേന്ദ്ര സഹകരണഡെപ്യൂട്ടി രജിസ്ട്രാര്‍ സൂര്യപ്രകാശ് സിങ് അറിയിച്ചു.