ബിസിനസ്സ് ന്യൂസിന്റെ പുരസ്കാരം ടൗണ്‍ ബേങ്കിന്
കേരളത്തിലെ മുന്‍നിര സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ്സ് ന്യൂസ് സഹകരണ മേഖലയിലെ പ്രവര്‍ത്തനമികവിന് നല്‍കിവരുന്ന പുരസ്കാരം ടൗണ്‍ ബേങ്കിന് ലഭിച്ചു. പാലക്കാട് ജില്ലയില്‍ ടോപ് ഇന്‍ ടണ്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ മാരായ കെ.ബാബു, കെ.ശാന്തകുമാരി എന്നിവരില്‍ നിന്ന് ബാങ്ക് ചെയര്മാന് ടി.വി. നിര്മലന്, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, ഡയരക്ടര്‍ ടി.വി.കുഞ്ഞായിന്‍ കോയ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.