സഹകരണ ബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍, നവകേരളീയം പദ്ധതിക്ക് ഇന്നുമുതല്‍ തുടക്കം

[mbzauthor]

സഹകരണ ബാങ്കുകളിലെ വായ്പ കുടിശികയുടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് നവകേരളീയം പദ്ധതി ഇന്ന് (നവംബര്‍ – 1) മുതല്‍ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. 30 വരെയാണ് പദ്ധതി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ഇളവുകളുടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കാം.

കാന്‍സര്‍ ബാധിതര്‍, വൃക്ക രോഗമൂലം ഡയാലിസിസ് വിധേയമായവര്‍, ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, പക്ഷാഘാതം മൂലമോ അപകടം മൂലമോ ശരീരം തളര്‍ന്നു കിടപ്പിലായവര്‍, എയ്ഡ്‌സ്, ലിവര്‍ സിറോസിസ്, ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസിക രോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

വായ്പയെടുത്തയാളുടെ സംരക്ഷണയില്‍ ഇത്തരം രോഗബാധിതരുണ്ടെങ്കില്‍ ആ വായ്പക്കും ഇളവ് ലഭിക്കും. മരിച്ചവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകളില്‍ പലിശ ഭാഗികമായോ പൂര്‍ണമായോ, മുതലും പലിശയും ചേര്‍ന്ന ബാധ്യത ഭാഗികമായോ പൂര്‍ണമായോ ഇളവ് ചെയ്യാം. ഇത് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ 2 ലക്ഷം രൂപ വരെയുള്ള വായ്പുകള്‍ക്ക് ഇളവ് നല്‍കും. വായ്പ തീര്‍പ്പാക്കിയ ശേഷം അവര്‍ക്ക് ഭരണസമിതി വിലയിരുത്തിയ ശേഷം പുതിയ വായ്പ അനുവദിക്കും.

[mbzshare]

Leave a Reply

Your email address will not be published.