കാക്കൂർ സർവീസ് ബാങ്കിന്റെ നീതി മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി 

moonamvazhi

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി.

നീതി പോളിക്ലിനിക്കും പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച നീതി ലാബും ഡിജിറ്റൽ എക്സ് റേയും ഉൾപ്പെടുന്നതാണ് നീതി മെഡിക്കൽ സെന്റർ. ചടങ്ങിൽ മൂന്നര പതിറ്റാണ്ടുകാലം കാക്കൂർ, നന്മണ്ട, നരിക്കുനി, ബാലുശ്ശേരി പ്രദേശങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച ജനപ്രിയ ഡോക്ടർ ടി.പി. മെഹ്‌റൂഫ് രാജിനെ ആദരിച്ചു.

 

ആതുര ചികിത്സ നൽകുന്നതോടൊപ്പം പ്രദേശത്തെ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം ഉൾപ്പടെയുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവ കാര്യക്ഷമതയോടെ നടപ്പിലാക്കാനും യത്നിക്കണമെന്ന് ഡോ. മെഹ് റൂഫ് രാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് സി.ടി. ആരിഫ് അദ്ധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, ബാങ്ക് മുൻ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ എ.വി. റഷീദ് അലി, കെ.പി. മിനി, ഡോ. പി.പി. മസൂദ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. സുജേഷ് കുമാർ സ്വാഗതവും ഡയരക്ടർ കെ. ഹരിദാസക്കുറുപ്പ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News