മൂന്നാംവഴി ഏഴാം വര്‍ഷത്തിലേക്ക്
തൊട്ടതെല്ലാം പൊന്നാക്കിയ പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 2017 നവംബറില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണമാരംഭിച്ച മൂന്നാംവഴി സഹകരണമാസിക ഈ മാസത്തോടെ ( 2023 ഒക്ടോബര്‍ ) 72 ലക്കം പൂര്‍ത്തിയാക്കി ഏഴാം വര്‍ഷത്തിലേക്കു കടക്കുകയാണെന്ന സന്തോഷവര്‍ത്തമാനം എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു. കേരളത്തിലെ സഹകരണ സംഘങ്ങളും സഹകാരികളും സഹകരണജീവനക്കാരും വരിക്കാരും വായനക്കാരും പരസ്യക്കാരും ലേഖകരും ഈ വിജയയാത്രയില്‍ ഞങ്ങള്‍ക്കൊപ്പം നിന്നവരാണ്. എല്ലാവര്ക്കും നന്ദി. 2023 സെപ്റ്റംബര്‍വരെയുള്ള ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക: www.moonamvazhi.com
കേന്ദ്രസര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കായി ആവിഷ്കരിച്ച പൊതു സോഫ്റ്റ്്വെയറിന്റെ ഭാഗമാവാതെ മാറിനിന്നു സ്വന്തം നിലയ്ക്കൊരു സോഫ്റ്റ്വെയര് നടപ്പാക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയാണ് ഈ ലക്കത്തിലെ കവര്‍സ്റ്റോറി പങ്കിടുന്നത് ( സോഫ്റ്റ്വെയര് ഏകീകരണം ആര്‍ക്കുവേണ്ടി ? – കിരണ്‍ വാസു ). സര്‍ക്കാര്‍വകുപ്പുകളില്‍ ജീവനക്കാരുടെ വിന്യാസം സുതാര്യമാക്കാന്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ഏഴു വര്‍ഷമായിട്ടും സഹകരണവകുപ്പില്‍ നടപ്പാക്കാത്തതിനെക്കുറിച്ചും ( സഹകരണവകുപ്പില്‍ ഇഴഞ്ഞുനീങ്ങുന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റം ) കിരണ്‍ വാസു എഴുതുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ സഹകരണനിയമഭേദഗതിയിലെ മാറ്റങ്ങളെ വിശദമായി പ്രതിപാദിക്കുന്ന ലേഖനമാണ് ( സഹകരണനിയമത്തിലെ മാറ്റങ്ങള്‍ എന്തൊക്കെ ? ) ഈ ലക്കത്തിന്റെ പ്രധാന സവിശേഷത. 2023 ലെ പുതിയ സഹകരണനിയമവും മൂന്നു ടേം വ്യവസ്ഥയും ( സി.എന്‍. വിജയകൃഷ്ണന് ), സംഘങ്ങളിലെ അച്ചടക്ക ഉപസമിതിക്കു ചാര്‍ജ്മെമ്മോ നല്‍കാനും ശിക്ഷിക്കാനും അധികാരമുണ്ട് – ഹൈക്കോടതി ഫുള്‍ ബെഞ്ച് – ബി.പി. പിള്ള ), വോട്ടവകാശവും അയോഗ്യതയും അവിശ്വാസ നോട്ടീസും ( പോള്‍ ലസ്ലി ), കാലികള്‍ക്കുള്ള മില്‍മയുടെ മരുന്നു ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നു ( യു.പി. അബ്ദുള്‍ മജീദ് ) എന്നീ ലേഖനങ്ങളും പാലുല്‍പ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം ( അനില്‍ വള്ളിക്കാട് ), മില്‍മ എറണാകുളം യൂണിയന് പുതിയ വിപണനരീതികളിലേക്ക് , കരകൗശല ഉല്‍പ്പന്ന ഗരിമയില്‍ നവഭാരത് ട്രസ്റ്റും സഹകരണസംഘവും ( വി.എന്‍. പ്രസന്നന് ), നൂറാണ്ട് പിന്നിട്ട് പിണറായി സഹകരണ ബാങ്ക് ( അഭിലാഷ് പിണറായി ), സേവനപാതയില്‍ അത്തോളി സഹകരണാശുപത്രി ( കൃഷ്ണ ജി.എന്‍ ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന് ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന് ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം. 100 പേജ്, ആര്‍ട്ട് പേപ്പറില്‍ അച്ചടി.
[mbzshare]