കേരളത്തിലെ സഹകരണ ബാങ്കുകൾ ആധുനികവൽക്കരണ ത്തിൽ മുൻപന്തിയിലാണെന്ന് എൻ.സി.ഡി.സി

[mbzauthor]

കേരളത്തിലെ സഹകരണ ബാങ്കുകൾ ആധുനികവൽക്കരണ ത്തിന്റെ കാര്യത്തിൽ പല ദേശസാൽകൃത ബാങ്കുകളേക്കാളും സ്വകാര്യ വാണിജ്യ ബാങ്കുകളേക്കാളും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ നായക് ഐ.എ.എസ് പറഞ്ഞു. മൂന്നാംവഴി ഓൺലൈന്റെ “”സഹകരണ മേഖല സാങ്കേതികവിദ്യയിൽ പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രാഥമിക സംഘങ്ങൾ പോലും മികച്ച ആധുനിക സേവനമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് . കഴിഞ്ഞ രണ്ടു ദിവസം കേരളത്തിൽ നടത്തിയ സന്ദർശനത്തിൽ ഇത് ബോധ്യപ്പെട്ടതായും മാനേജിങ് ഡയറക്ടർ പറഞ്ഞു. ഉപഭോക്താക്കളെ പരമാവധി ലക്ഷ്യംവച്ചുകൊണ്ടുള്ള സേവനങ്ങളാണ് മിക്ക സഹകരണസംഘങ്ങളും സാങ്കേതികവിദ്യയിൽ പുലർത്തുന്നത്. കേരളം സഹകരണ മേഖലയിൽ രാജ്യത്തിന് ആകമാനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകൾ ഉപഭോക്തൃ സൗഹൃദമാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മൂന്നാംവഴി ലേഖിക അളക യോട് കേരളത്തിലെ സഹകരണ മേഖലയെ കുറിച്ച് അദ്ദേഹം വാചാലനായി. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ സംഘങ്ങളിലും കാർഷിക സർവകലാശാലയിലും എൻ.സി.ഡി.സി ഫണ്ടുമായി ബന്ധപ്പെട്ട് വിവിധ റിവ്യൂ മീറ്റിങ്ങിലും പങ്കെടുത്ത അദ്ദേഹം ഇന്ന് ഡൽഹിയിലേക്ക് മടങ്ങും.

[mbzshare]

Leave a Reply

Your email address will not be published.