ഇ കേപ്പ് മൊബൈല്‍ ആപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് വികസിപ്പിച്ചെടുത്ത ഇ കേപ്പ് എന്ന മൊബൈല്‍ ആപ്പ്ളിക്കേഷന്റെ ലോഗോ സഹകരണ മന്ത്രി വി.എന്‍. വാസവന് പ്രകാശനം ചെയ്തു. എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷ എഴുതാനാഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശീലനം കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ (CAPE) ഒന്‍പതു എഞ്ചിനീയറിംഗ് കോളേജുകളിലും ലഭ്യമാണ്.
ഇതിനായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് e-CAPE. എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് e-CAPE വികസിപ്പിച്ചെടുത്തത്. പരിശീലനത്തിനാവശ്യമായ റെക്കോര്‍ഡഡ് ക്ലാസുകള്‍, മാതൃകാ പരീക്ഷകള്‍, സംശയ നിവാരണത്തിനായുള്ള ചാറ്റ് റൂമുകള്‍, മറ്റ് സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവ e-CAPE ല്‍ ലഭ്യമാണ്.