കരവാരം പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

തിരുവനന്തപുരം കരവാരം പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. കഴിഞ്ഞ നിക്ഷേപസഹകരണ യജ്ഞത്തില്‍ ആറായിരം കോടി രൂപ നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ 9966 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്. കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യതയും സ്വീകാര്യതയുമാണ് ഇതിലൂടെ തെളിയുന്നത്. ഒ എസ് അംബിക എംഎല്‍എ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, കേരള ബാങ്ക് ഡയറക്ടര്‍ എസ് ഷാജഹാന്‍, ജില്ലാ പഞ്ചായത്തംഗം വി പ്രിയദര്‍ശിനി, പ്രസീത, കവിത, എം ഷാജഹാന്‍, എസ് വിദ്യാനന്ദകുമാര്‍, കെ വിജയന്‍, രവീന്ദ്രന്‍ ഉണ്ണിത്താന്‍, എം പി ശശിധരന്‍നായര്‍, എസ് എം റഫീഖ്, എം കെ ജ്യോതി, പി ആര്‍ രാജീവ്, തോട്ടയ്ക്കാട് ശശി, സജീര്‍ രാജകുമാരി, കെ സുഭാഷ്, എസ് മധുസൂദനക്കുറുപ്പ്, എം കെ രാധാകൃഷ്ണന്‍, ബാങ്ക് പ്രസിഡന്റ് പി കൊച്ചനിയന്‍, വൈസ് പ്രസിഡന്റ് സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News