മങ്കട അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ കോക്കനട്ട് ഓയില്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
മലപ്പുറം മങ്കട അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം (മാംസ്) ആരംഭിച്ച കോക്കനട്ട് ഓയില്‍ പ്ലാന്റും കോക്കനട്ട് ഡിഫൈബറിങ് യൂണിറ്റും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പാങ്ങ് പൂക്കോടുള്ള അഗ്രോ പാര്‍ക്കില്‍ മൂന്നുകോടി രൂപ ചെലവിലാണ് രണ്ട് വ്യവസായസ്ഥാപനങ്ങള്‍ നിര്‍മിച്ചത്. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന നബാര്‍ഡ് എ.ഐ.എഫ് സോണല്‍ കോഡിനേറ്റര്‍ അനിറ്റോ ഗോപാലിന് നല്‍കി മന്ത്രി നിര്‍വഹിച്ചു. കോക്കനട്ട് ഓയില്‍ പ്ലാന്റ് കംപ്യൂട്ടറെസ് ഓഫീസ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ.കരീം ഉദ്ഘാടനം ചെയ്തു. വെബ് സൈറ്റ് ഉദ്ഘാടനം കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറാ മോളും എക്‌സ്‌പെല്ലര്‍ സ്വിച്ച് ഓണ്‍ എസ്ബിഐ റീജണല്‍ മനേജര്‍ എസ് മിനിമോളും സംഘം ഓഹരി സമാഹരണ ഉദ്ഘാടനം മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ പി. ബഷീറും ഡിഫൈയറിങ് യൂണിറ്റ് സ്വിച്ച് ഓണ്‍ ഐ.സ്.സി.എം.എം.സി എം.ഡി ശശിന്ദ്രനും നിര്‍വഹിച്ചു.
സംഘം സെക്രട്ടറി എം സരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.പി. ഹാരിസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ രശ്മി ശശികുമാര്‍, പി സൗമ്യ, സുഹറാബി കാവുങ്ങല്‍, എന്‍.കെ. ഹുസൈന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. അബ്ദുറഹ്മാന്‍, സി.പി.ഐ എം മങ്കട ഏരിയാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ്, അഡ്വ. ടി.കെ. റഷീദലി, പെരിന്തല്‍മണ്ണ സഹകരണ അസി. രജിസ്ട്രാര്‍ പി.ഷംസുദ്ദീന്‍, കുറുവ പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് ടി.പി. വിജയന്‍, സ്വഗാതസംഘം ചെയര്‍മാന്‍ ജാസിര്‍ കൊട്ടമ്പാറ, എം. മന്‍സൂറലി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ദേശീയ അവാര്‍ഡ് ജേതാവ് അമിര്‍ ബാബുവിനേയും കോക്കനട്ട് ഓയില്‍ പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച എസ്സാര്‍ ടെകിന്‍സ് എം.ഡി.രാജിത്തിനെയും ആദരിച്ചു. ഗ്രാമിക പ്രസിഡന്റ് മോഹനന്‍ പുളിക്കല്‍ സ്വാഗതവും സി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
[mbzshare]