പ്രതിസന്ധികളിൽ സഹകരണ മേഖല സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചുവെന്ന് കണ്ണൂർ ജോയിന്റ് രജിസ്ട്രാർ.

[mbzauthor]

കൊവിഡ് 19 ലോക്ക് ഡൗൺകാലത്ത് കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകൾ / സംഘങ്ങൾ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചുവെന്ന് കണ്ണൂർ ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.പ്രതിസന്ധികൾ നോക്കാതെ സഹകരണ മേഖലയിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പരമാവധി സഹായങ്ങൾ ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. നിരവധിയായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ സഹകാരികളും ജീവനക്കാരും ചെയ്തത്. അതിൽ ചിലത് ചുവടെ ചേർക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി
യിലധികം രൂപ സംഭാവന ചെയ്തു.സ്വർണ്ണ പണയ വായ്പ പലിശ രഹിതമായി നൽകി. കാർഷിക വായ്പകൾ പലിശ രഹിതമായി കൊടുത്തു.വീട് പണി പൂർത്തികരിക്കാൻ സാധിക്കാത്തവർക്ക് പണി പൂർത്തീകരിക്കുന്നതിന് കുറഞ്ഞ പലിശയ്ക്ക് പ്രത്യേക വായ്‌പ അനുവദിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിച്ചു.
2500 രൂപ വരെ 4% പലിശയ്ക്ക് 5മാസ കാലാവധിയിൽ അവശ്യസാധനങ്ങൾ വാങ്ങിക്കുന്നതിന് വായ്പ അനുവദിച്ചു.

നീതി മെഡിക്കൽ സ്റ്റോർ മരുന്നുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു. നീതി സ്റ്റോറുകൾ / സൂപ്പർ മാർക്കറ്റുകൾ അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചു. പ്രവർത്തന പരിധിയിലുള്ളവീടുകളിൽ മാസ്ക്ക് വിതരണം നടത്തിയ സംഘങ്ങളുമുണ്ട്.കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായ സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്തു.നിരീക്ഷണത്തിൽ കഴിയുന്നവരെ പാർപ്പിക്കുന്നതിന് നിലവിൽ ആളുകൾതാമസിക്കാത്ത വീട് സൗജന്യമായി വൃത്തിയാക്കി.ബാങ്ക് ആഡിറ്റോറിയം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് താമസിക്കുന്നതിനായി വിട്ടു നൽകി. പി.എച്.സി ക്ക് സൗജന്യമായി മരുന്ന് നൽകി. വരുമാനം നിലച്ച നിർദ്ദനരായ എ ക്ലാസ് അംഗങ്ങൾക്ക് സൗജന്യമായി മരുന്നു നൽകി.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ക്ലിനിംഗ് മെഷിൻ, മാസ്‌ക്ക്‌കൾ, വീൽ ചെയർ , ഭക്ഷണ കിറ്റ്, പേഴ്സൺ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ് എന്നിവ വിതരണം ചെയ്തു.ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തി.

സർവ്വീസ് പെൻഷനുകൾ വീടുകളിൽ എത്തിച്ചു.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു.പോലീസ്കാർക്ക് കുടിവെള്ളം, ഭക്ഷണം, മാസ്ക്ക്, സാനിറ്റൈസർ എന്നിവനൽകി.ജൈവ പച്ചക്കറി സംഭരിച്ച് വിതരണം ചെയ്തു. ബാങ്കിന്റെ നേതൃത്വത്തിൽ സ്വന്തമായി ഉൽപാദിപ്പിച്ച ജൈവ പച്ചക്കറി മിതമായ വിലയ്ക്ക് വിതരണം ചെയ്തു.പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകി. കശുവണ്ടി കർഷകരെ സഹായിക്കാൻ കശുവണ്ടി സംഭരിച്ചു. കിലോക്ക് 90രൂപ നിരക്കിൽ 3500 ടൺ സംഭരിച്ചു.

സാമൂഹ്യ സേവന പെൻഷൻ വിതരണം ചെയ്തു. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ തുക ആകെ 1,79,174 പേർക്കായി 42,53,43,800 രൂപ വിതരണം ചെയ്തു. 2019 ഡിസംബർ മുതൽ 2020 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ തുക 1,93,083 പേർക്ക് 118,92, 42, 300 രൂപ വിതരണം ചെയ്തു. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലടക്കം സാനിറ്റൈസർ കയ്യിൽ കരുതിയും, മാസ്ക്ക് ധരിച്ചും, കയ്യുറ ധരിച്ചും വളരെ സാഹസികമായ രീതിയിലാണ് സഹകരണ ബാങ്കുകളിലെ ബിൽ കലക്ടർമാർ പെൻഷൻ വിതരണം നടത്തിയത്.

സഹകരണ ബാങ്കുകൾ/സംഘങ്ങൾ കാർഷിക മേഖലയിൽ ഇടപെടുന്നതിന്റെ ഭാഗമായി തരിശു ഭൂമികളേറ്റെടുത്ത് കപ്പ കിഴങ്ങ് കൃഷി, പച്ചക്കറി, നെല്ല് തുടങ്ങി വിവിധയിനം കൃഷികൾ ആരംഭിച്ചു. വളരെ ആവേശത്തോടു കൂടിയാണ് ബാങ്ക് /സംഘം ഭരണസമിതി അംഗങ്ങളും , ജീവനക്കാരും ഈ പ്രവർത്തിയിൽ ഏർപ്പെട്ടത്. കാർഷിക മേഖലയിലെ ഇടപെടലുകളെ സംബന്ധിച് ഐ.സി.എം, നബാർഡ് എന്നിവയുടെ നേതൃത്വത്തിൽ 100 പേരുടെ വെബിനാർ നടത്തി.സഹകരണ ബാങ്കുകളുടെയും , സംഘങ്ങളുടെയും നീതി സ്റ്റോർ / കൺസ്യൂമർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ അവശ്യസാധനങ്ങൾ നേരത്തെ തന്നെ സ്റ്റോക്ക് ചെയ്ത് വെച്ചതിനാൽ ലോക്ഡൗൺ കാലയളവിൽ സാധന വില നിലവാരം പിടിച്ചു നിർത്തുന്നതിന് വളരെയധികം സഹായിച്ചു.

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി പ്രകാരം കുടുംബശ്രീ മുഖാന്തിരം 5,000 രൂപ മുതൽ 20,000 വരെ പലിശയില്ലാത്ത വായ്പ നൽകി വരുന്നു.കണ്ണൂർ ജില്ലയിൽ 2,42,800 പേരാണ് ഈ വായ്പയ്ക്ക് വിവിധ ബാങ്കുകൾ മുമാന്തിരംഅപേക്ഷ നൽകിയിട്ടുള്ളത്. ഇതിനായി ആകെ 137 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് 1000 രൂപ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജോയിന്റ് രജിസ്ട്രാർ എം.കെ. ദിനേശ് ബാബു പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.