997 നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

[mbzauthor]

അവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിക്ക് സഹകരണ വകുപ്പ് തുടക്കമിട്ടു. സംസ്ഥാനത്തെ സഹകരണ വകുപ്പിനു കീഴിലുള്ള 997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയാണ് അവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ സൗകര്യം ലഭ്യമാകാന്‍ അടുത്തുള്ള നീതി മെഡിക്കല്‍ സ്റ്റോറില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്ത് അവശ്യ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് സഹകരണവകുപ്പ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!