80 പി.ആനുകൂല്യം ലഭിക്കാൻ സൊസൈറ്റികൾ തങ്ങളുടെ ഐഡന്റിറ്റിയിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആദായ നികുതി ഓഫീസർ അരുണ്‍ പ്രശാന്ത്.
സഹകരണ സംഘങ്ങൾ 80പി ആനുകൂല്യം ലഭിക്കാനായി തങ്ങളുടെ ഐഡന്റിറ്റിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ആദായ നികുതി ഓഫീസർ അരുൺ പ്രശാന്ത് പറഞ്ഞു. ലാഭത്തിന്റെ 30% ആദായ നികുതി അടക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് ബാങ്കുകൾക്കും ബാധകമാണ്. കാർഷിക വായ്പകൾ നൽകുന്നതിനാൽ 80 പി ആനുകൂല്യം വാങ്ങുന്നവരാണ് ഒട്ടുമിക്ക സൊസൈറ്റികളും. സഹകരണ സ്ഥാപനങ്ങൾ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കി മുന്നോട്ടുപോയാൽ ഒട്ടേറെ പ്രശ്നങ്ങൾ ഒഴിവാക്കപ്പെടും. ആദായനികുതി നിയമം ആയാലും ഏതു നിയമമായാലും പാര്‍ലമന്റെില്‍ പാസായ നിയമം രാഷ്ട്രീയമാനങ്ങളും സാമൂഹ്യമാനങ്ങളുണ്ടാകും. ആദായനികുതി നിയമത്തിലെ 80പി തർക്കത്തിൽ തങ്ങൾ ബാങ്ക് ആണോ അതോ പ്രാഥമിക കാർഷിക സഹകരണ സംഘം ആണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ബാങ്കുകൾക്ക് ഈ ഇളവ് ലഭിക്കില്ല. ഇതുസംബന്ധിച്ച തർക്കങ്ങൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിഗണനയിലാണ്. പല കേസുകളിലും അനുകൂലമായും പ്രതികൂലമായും വിധികളും ഉണ്ടായിട്ടുണ്ട്. ഇതിന് മറുവശം എന്നോണം ബാങ്കുകൾക്കു ലഭിക്കുന്ന പല ആനുകൂല്യങ്ങളും പാക്സിന് ലഭിക്കില്ല. ഇരുപതിനായിരത്തിൽ കൂടുതൽ ക്രയവിക്രയം ചെയ്യുന്ന കാര്യത്തിലും, പ്രൊവിഷൻസ്, കിട്ടാക്കടങ്ങൾ എന്നിവയിൽ ഇളവുകളും പാക്സ്നു ലഭിക്കില്ല. കൂടാതെ വർഷത്തിൽ ഒരു കോടിക്കു മുകളിൽ പിൻവലിക്കുമ്പോൾ 194N പ്രകാരം ടി ഡി എസ് അടയ്ക്കേണ്ടതായും വരും. ആനുകൂല്യങ്ങൾ അനുഭവിക്കുന്നതോടൊപ്പംതന്നെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങളും പാലിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ നിയമത്തിലെ വ്യത്യസ്ത സെക്ഷനുകളിൽ വ്യത്യസ്ത നിലപാടുകൾ എടുക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കില്ലെന്നും ആദായനികുതി ടി.ഡി.എസ്. വിഭാഗത്തിലെ ഓഫീസര്‍ കൂടിയായ അരുണ്‍ പ്രശാന്ത് പറഞ്ഞു. ഇതൊക്കെയാണെങ്കിലും 80പി ആനുകൂല്യം ഒട്ടുമിക്ക സംഘങ്ങൾക്കും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംവഴി സഹകരണ മാസിക മഞ്ചേരിയില്‍ നടത്തിയ ‘ആദായനികുതിയും സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദായനികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അരുൺ പ്രശാന്ത്നെ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547001067.