കേരള ബാങ്കിലെ കോൺട്രാക്ട്,ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണം ഫെസ്റ്റിവൽ അഡ്വാൻസ്തുക അനുവദിച്ചു.

adminmoonam

കേരള ബാങ്കിലെ കോൺട്രാക്ട്,ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണം ഫെസ്റ്റിവൽ അഡ്വാൻസ്തുക അനുവദിച്ചു ഉത്തരവായി.
കേരള ബാങ്കിലെ കോൺട്രാക്ട്, ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണത്തോടനുബന്ധിച്ച് ഉള്ള ഫെസ്റ്റിവൽ അഡ്വാൻസ് തുക അനുവദിച്ചുകൊണ്ടു ചീഫ് ജനറൽ മാനേജറുടെ സർക്കുലർ ഇറങ്ങി. കോൺട്രാക്ട് ജീവനക്കാർക്ക് ശമ്പളത്തിന്റെ 60 ശതമാനമാണ് ഓണം അഡ്വാൻസ് തുക. പരമാവധി 40,000 രൂപയിൽ അധികരിക്കാൻ പാടില്ല. നിലവിൽ ജോലി ചെയ്യുന്ന ദിവസവേതന ജീവനക്കാർക്ക് 6000 രൂപയാണ് ഓണം അഡ്വാൻസായി അനുവദിച്ചിരിക്കുന്നത്.

കളക്ഷൻ ഏജന്റ്മാർക്ക് പരമാവധി 6000 രൂപവരെ ഉത്സവ അഡ്വാൻസായി നൽകാം. അനുവദിക്കുന്ന തുക അടുത്ത പത്ത് മാസങ്ങളിൽ തുല്യ തുകകൾ ആയി തിരിച്ചുപിടിക്കണമെന്നും ചീഫ് ജനറൽ മാനേജറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News