67-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

adminmoonam

67-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.14ന് രാവിലെ രജിസ്ട്രാർ ഓഫീസിലെ ഹാളിൽ മുഖ്യമന്ത്രി വരാഘോഷം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. സമാപന സമ്മേളനം 20ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനച്ചടങ്ങിൽ ഓൺലൈനായി രണ്ടുലക്ഷത്തിലധികം സഹകാരികൾ പങ്കെടുക്കും.ഉദ്ഘാടനത്തിനുശേഷം ബാങ്കിങ് നിയന്ത്രണ ഭേദഗതിയും കേരളത്തിലെ സഹകരണ മേഖലയും എന്ന വിഷയത്തിൽ വെബിനാർ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ദേശീയതലത്തിൽ നടക്കുന്ന സഹകരണ വാരാഘോഷ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷകനായി പങ്കെടുക്കും.നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്.കോവിഡിന്റെ കാലത്തും ബാങ്കിംഗ് സേവനങ്ങൾ അടക്കം ലഭ്യമാക്കിയ കേരള സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.കടുത്ത സാമൂഹ്യ നിയന്ത്രണങ്ങൾക്കു ഇടയിലും ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചിരുന്നു.ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മന്ത്രിയെ വാരാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News