3500 ഓണം വിപണന കേന്ദ്രങ്ങൾ ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്.

adminmoonam

സംസ്ഥാനത്ത് 3500 ഓണം വിപണന കേന്ദ്രങ്ങൾ ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന 3500 ഓണം വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. സെപ്റ്റംബർ ഒന്നു മുതൽ 10 വരെയാണ് ഓണം വിപണി ഒരുക്കുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഈ ഓണക്കാലത്ത് വൻ വിലക്കുറവിൽ അവശ്യസാധനങ്ങൾ നൽകുമെന്ന് ചെയർമാൻ പറഞ്ഞു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ മറ്റ് ഉൽപ്പന്നങ്ങളും 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ നൽകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!