32 വര്‍ഷത്തെ കലണ്ടര്‍ സൂക്ഷിച്ചുവെച്ച കെ.പി നാരായണനെ ആദരിച്ചു
ബാങ്ക് ആക്കൗണ്ട് ബുക്കുകള്‍ മിക്ക ആളുകളും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ 32 വര്‍ഷത്തെ കലണ്ടറുകള്‍ സൂക്ഷിച്ചു. വെച്ച് വ്യത്യസ്തനായിരിക്കുകയാണ് കണ്ണൂരിലെ
കെ കണ്ണപുരത്തെ തയ്യല്‍ തൊഴിലാളിയായ കെ.പി നാരായണന്‍. പാപ്പിനശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ 32 വര്‍ഷത്തെ കലണ്ടറാണ് തന്റെ തയ്യല്‍ക്കടയില്‍ നാരായണന്‍ സൂക്ഷിച്ചു വെച്ചത്. 1989 മുതലുള്ള കലണ്ടറുകളാണ് ശേഖരത്തിലുള്ളത്. ദീര്‍ഘകാലമായി ബാങ്കുമായി ബന്ധവുമുളള ആളാണ് ഇദ്ദേഹം. ബാങ്ക് പ്രസിഡന്റ് ഇ. മോഹനന്‍ ഉപഹാരം നല്‍കി. ഡയറക്ടര്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അംബുജാക്ഷി, പി. സുജിത്ത്, എം.ടി ബാബു, യു. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.