21.5 കോടി രൂപയുടെ കടാശ്വാസത്തിന് കമ്മീഷന്റെ ശുപാർശ: 62,880 അപേക്ഷകൾ തീർപ്പാക്കി.

adminmoonam

കർഷക കടാശ്വാസ കമ്മീഷൻ 21.5 കോടി രൂപയുടെ കടാശ്വാസം അനുവദിക്കാൻ സർക്കാരിനോട് ശുപാർശചെയ്തു.62,880 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ പുനഃസംഘടിപ്പിച്ച കമ്മീഷൻ നിലവിൽ വന്നതിനുശേഷം ഏകദേശം 21.5 കോടി രൂപ കർഷകർക്കു കടാശ്വാസം അനുവദിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തു . 2018 ജൂലൈ 16 നാണ് ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ ചെയർമാനായുള്ള ഏഴംഗ കമ്മിറ്റി നിലവിൽ വന്നത്. 2019 ജൂലൈ 15 വരെ കമ്മീഷൻ 21 കോടി 40 ലക്ഷത്തി 95,000 രൂപയുടെ കടാശ്വാസം അനുവദിക്കാവുന്നതാണെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒരുലക്ഷം രൂപയാണ് പരമാവധി വിട്ടുനൽകുക.

ഇടുക്കി, വയനാട് ജില്ലകളിലെ കർഷകരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകൾകു കടാശ്വാസത്തിന് അർഹതയുണ്ട്. മറ്റു ജില്ലകളിലെ കർഷകരുടെ വായ്പകൾക്ക് 2014 മാർച്ച് 31 വരെയുള്ളതിനാണ് അർഹത. പതിനായിരക്കണക്കിന് അപേക്ഷകളാണ് കമ്മീഷന് മുമ്പിൽ ഉള്ളത്.അപേക്ഷകൾ പരിഗണിച്ച് വേഗത്തിൽ തീർപ്പാക്കാൻ ആണ് കമ്മീഷൻ ശ്രമിക്കുന്നത്. ഇതിനായി മാസത്തിൽ നാല് സിറ്റിംഗ്കൾ കമ്മീഷൻ നടത്തുന്നുണ്ട്. 2019 ജൂലൈ 15 വരെ 62,880 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു.ഇന്ന് കാസർകോട് ജില്ലയിലായിരുന്നു കടാശ്വാസ കമ്മീഷന്റെ സിറ്റിങ്. ചെയർമാനും മെമ്പർമാരും സിറ്റിംഗിൽ പങ്കെടുത്തു. എല്ലാ സഹകരണ സംഘങ്ങളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള സ്വർണ്ണപ്പണയം ,വ്യാപാരം എന്നിവ ഒഴികെയുള്ള വായ്പകൾക്ക് കടാശ്വാസത്തിന് അർഹതയുണ്ട്.

Leave a Reply

Your email address will not be published.