2022-23 ല്‍ എന്‍.സി.ഡി.സി. 41,000 കോടി രൂപ ധനസഹായം നല്കി
2022-23 സാമ്പത്തികവര്‍ഷം എന്‍.സി.ഡി.സി. 527.34 കോടി രൂപ അറ്റലാഭം നേടി. സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി 45.02 കോടി രൂപയാണു നല്‍കിയത്. വായ്പാ തിരിച്ചടവ് 99.67 ശതമാനമാണ്. അതായത്, കഴിഞ്ഞ സാമ്പത്തികവര്‍ഷവും എന്‍.സി.ഡി.സി.യുടെ നിഷ്ക്രിയ ആസ്തി പൂജ്യത്തില്‍ തുടരുന്നു എന്നര്‍ഥം. രണ്ട് പുതിയ വായ്പാപദ്ധതികള്കൂടി എന്‍.സി.ഡി.സി. തുടങ്ങിയിട്ടുണ്ട്. കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കുള്ള ദീര്‍ഘകാല വായ്പാ പദ്ധതിയായ കൃഷക് ദീര്ഘവാദി പൂഞ്ചി സഹകാര്‍ യോജനയാണ് ഒരു പദ്ധതി. സഹകരണവായ്പാ സംഘങ്ങള്‍വഴി വനിതാ സ്വാശ്രയസംഘങ്ങളെയും സംയുക്ത ബാധ്യതാസംഘങ്ങളെയും ശക്തിപ്പെടുത്താനുള്ള സ്വശക്തി സഹകാര്‍ യോജനയാണു മറ്റൊന്ന്.
കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാറ്റിയൂട്ടറി കോര്‍പ്പറേഷനായ എന്‍.സി.ഡി.സി. 1963 മാര്‍ച്ച് 14 നാണു രൂപം കൊണ്ടത്. സഹകരണസംഘങ്ങളിലൂടെ സാമ്പത്തികവികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റ് നിയമത്തിലൂടെയായിരുന്നു എന്‍.സി.ഡി.സി.യുടെ രൂപവത്കരണം.