2022 ല്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവധിദിനങ്ങള്‍

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള 2022 ലെ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 19 അവധിദിനങ്ങളാണുള്ളത്. ഇവയില്‍ ചിലതു ഞായറാഴ്ചകളാണ്.

അവധി ദിവസങ്ങള്‍ ഇവയാണ് :  ജനുവരി 2 ( മന്നം ജയന്തി – ഞായറാഴ്ച ), ജനുവരി 26 ( റിപ്പബ്ലിക് ദിനം ), മാര്‍ച്ച് 1 ( ശിവരാത്രി ), ഏപ്രില്‍ 15 – വിഷു / ദു:ഖവെള്ളി ), മെയ് 2 ( റംസാന്‍ ), ജൂലായ് 9 ( ബക്രീദ് – രണ്ടാം ശനിയാഴ്ച ), ജൂലായ് 28 ( കര്‍ക്കിടക വാവ് ), ആഗസ്റ്റ് 15 ( സ്വാതന്ത്ര്യദിനം ), ആഗസ്റ്റ് 18 ( ശ്രീകൃഷ്ണ ജയന്തി ) , ആഗസ്റ്റ് 28 ( അയ്യങ്കാളി ജയന്തി – ഞായറാഴ്ച ), സെപ്റ്റംബര്‍ 7 ( ഒന്നാം ഓണം ), സെപ്റ്റംബര്‍ 8 ( തിരുവോണം ), സെപ്റ്റംബര്‍ 10 ( ശ്രീനാരായണഗുരു ജയന്തി / നാലാം ഓണം – രണ്ടാം ശനിയാഴ്ച ), സെപ്റ്റംബര്‍ 21 ( ശ്രീനാരായണഗുരു സമാധി ), ഒക്ടോബര്‍ 2 ( ഗാന്ധിജയന്തി – ഞായറാഴ്ച ), ഒക്ടോബര്‍ 4 ( മഹാനവമി ), ഒക്ടോബര്‍ 5 ( വിജയദശമി ), ഒക്ടോബര്‍ 24 ( ദീപാവലി ), ഡിസംബര്‍ 25 ( ക്രിസ്മസ് – ഞായറാഴ്ച ). ഇവയ്ക്കു പുറമേ എല്ലാ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയായിരിക്കും. ഞായറാഴ്ച പ്രവൃത്തി ദിവസമായിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു മറ്റൊരു ദിവസം അവധി വിനിയോഗിക്കാവുന്നതാണെന്നു രജിസ്ട്രാറുടെ സര്‍ക്കുലറില്‍ പറയുന്നു. 2022 ലെ കലണ്ടര്‍ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവധിദിനങ്ങളില്‍ ഈ സര്‍ക്കുലറിലെ ഏതെങ്കിലും അവധിദിനത്തില്‍ മാറ്റം വരികയാണെങ്കില്‍ അത്് ഈ കലണ്ടറിനും ബാധകമാണ്. പ്രാദേശികമായി ജില്ലാ ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്ന അവധികളിന്മേല്‍ അവധി അനുവദിക്കുന്ന കാര്യം സംഘം ഭരണാധികാരികള്‍ക്കു തീരുമാനിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.