കേരള ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം 28 ന്
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 28 ബുധനാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്റര്‍ മെയിന്‍ ഹാളില്‍ ചേരും. എല്ലാ ‘എ’ ക്ലാസ്സ് അംഗസംഘങ്ങളുടെയും പ്രതിനിധികള്‍ പൊതുയോഗത്തില്‍ എത്തണമെന്നു കേരള ബാങ്ക് അഭ്യര്‍ത്ഥിച്ചു.
ചോദ്യങ്ങളും പ്രമേയങ്ങളും 22 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ലഭിക്കണമെന്നു കേരള ബാങ്ക് അറിയിച്ചു.