100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

 

ടി.ടി. ഹരികുമാര്‍
(അസി. ഡയറക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

2020 ഫെബ്രുവരി ലക്കം

ചോദ്യങ്ങള്‍
—————-

1. തിരുവനന്തപുരം ആസ്ഥാനമായി 1945 സെപ്റ്റംബര്‍ 12 ന് രജിസ്റ്റര്‍ ചെയ്ത ബാങ്ക് ഏത് ?

2. കേരളത്തിലെ ആദ്യത്തെ ബാങ്കായി കണക്കാക്കുന്നത് ഏതിനെയാണ് ?

3. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് ?

4. മലയാളത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവാര് ?

5. കേരള സഹകരണ നിയമം ഇതുവരെ എത്ര പ്രവശ്യം ഭേദഗതി ചെയ്തിട്ടുണ്ട് ?

6. ‘സഹകരണം എന്ന ഏര്‍പ്പാട് ഒരു വിദ്വാന്റേയൊ വിവേകിയുടേയൊ തലച്ചോറില്‍ നിന്നു പുറപ്പെട്ടതല്ല.
അത് ജനങ്ങളുടെ ജീവിതത്തില്‍ നിന്നുതന്നെ താനേ പുറപ്പെട്ടതാകുന്നു’ എന്നു പറഞ്ഞതാര് ?

7. ‘അപകടകരമായ ഒരു ധനവ്യവസ്ഥയെ നിലനിര്‍ത്താന്‍ ഒരു ഗ്രാമത്തിനേ കഴിയൂ’ എന്ന വിചിത്രമായ
തലക്കെട്ടുള്ള പഠനത്തിന്റെ കര്‍ത്താവാര് ?

8. ‘ സഹകരണവീഥി ‘ ആരംഭിച്ചത് എന്ന് ?

9. ജമ്മു കാശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടത് ഭരണഘടനയുടെ
എത്രാമത്തെ അനുച്ഛേദം റദ്ദാക്കിയതോടെയാണ് ?

10. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍. പണിക്കരുടെ ചരമദിനം
ഏതു ദിവസമായിട്ടാണ് ആചരിക്കുന്നത് ?

11. കേരളത്തില്‍ നാലു നിറങ്ങളിലുള്ള റേഷന്‍കാര്‍ഡുകളില്‍ മഞ്ഞനിറമുള്ള കാര്‍ഡ് ഏതു വിഭാഗത്തിനാണ് ?

12. 2020 ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?

13. കേരളത്തിന്റെ ശുചിത്വമിഷന്റെ എംബ്ലത്തില്‍ കാണുന്ന പക്ഷി ?

14. ലോകത്തെ ആദ്യത്തെ പത്രം എന്നറിയപ്പെടുന്നത് ?

15. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവാര് ?

16. മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്രവും മികവാര്‍ന്നതുമായ സംഭാവനകളെ മുന്‍നിര്‍ത്തി
കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം?

17. 2019 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യനാര് ?

18. ജര്‍മനിയില്‍ ‘ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ്’ കമ്മിറ്റിക്കു രൂപം നല്‍കിയ മലയാളിയാര് ?

19. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ സംഘടന ഏത് ?

20. ഫാദര്‍ ജോസഫ് വടക്കന്‍ സ്ഥാപിച്ച പത്രം ?

21. ലോകബാങ്കിന്റെ പുതിയ പ്രസിഡന്റ്് ആര് ?

22. ഐക്യരാഷ്ട്ര സംഘടന 2020 ഏതു വര്‍ഷമായിട്ടാണ് ആചരിക്കുന്നത് ?

23. 2019 ല്‍ കൃത്രിമമായി നിര്‍മിച്ച ഡി.എന്‍.എ. ത•ാത്രയുടെ പേര് ?

24. ഡി.എന്‍.എ.യുടെ മുഴുവന്‍ പേര് ?

25. ആദ്യത്തെ മലയാള വനിതാമാസിക ഏത് ?

26. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി ?

27. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യവ്യക്തി?

28. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?

29. ‘ദളവ’ എന്ന വാക്കിന്റെ അര്‍ത്ഥം ?

30. കുണ്ടറ വിളംബരത്തിന് സാക്ഷ്യം വഹിച്ച ക്ഷേത്രം ?

31. ആര്‍.ബി.ഐ. സര്‍ക്കാരിന് നല്‍കുന്ന ഹ്രസ്വകാല വായ്പ ഏത് ?

32. ഗാര്‍ണിഷി ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതാര് ?

33. ഐ.എഫ്.എസ്.സി. കോഡില്‍ എത്ര അക്കങ്ങളുണ്ട് ?

34. പ്ലാസ്റ്റിക് മണി മറ്റേതു പേരിലാണ് അറിയപ്പെടുന്നത് ?

35. പേപ്പര്‍ കറന്‍സി ആദ്യമായി ആരംഭിച്ചത് എവിടെ ?

36. വിദേശ വ്യാപാര രംഗത്ത് ലഭ്യതയേക്കാളുപരി ഡിമാന്‍ഡുള്ള കറന്‍സിയെ എന്തു വിളിക്കും ?

37. വിദേശവ്യാപാര രംഗത്ത് ഡിമാന്‍ഡിനേക്കാളുപരി ലഭ്യതയുള്ള കറന്‍സിയെ എന്തു വിളിക്കും?

38. ഒരു മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ സാമ്പത്തിക ഉപാധി മറ്റൊരു മാര്‍ക്കറ്റില്‍ കൂടുതല്‍
വിലയ്ക്കു വില്‍ക്കുന്നതിനെ എന്തു വിളിക്കും?

39. ആര്‍.ബി.ഐ. നടപ്പാക്കുന്ന മോണിട്ടറി സിസ്റ്റത്തെ നിയന്ത്രിക്കുന്ന നയങ്ങളെ എന്തുവിളിക്കും ?

40. ഷെഡ്യൂള്‍ഡ് ബാങ്ക് ആര്‍.ബി.ഐ. യുടെ എത്രാമത്തെ ഷെഡ്യൂള്‍ഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

41. ഇന്ത്യയിലെ ആദ്യ ബാങ്കായി പരിഗണിക്കപ്പെടുന്നത് ഏത് ?

42. സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?

43. ഇന്ത്യയില്‍ ചെക്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയ ആദ്യ ബാങ്ക് ?

44. കേരള ബാങ്കിന്റെ ആദ്യ ചെയര്‍മാന്‍ ആര് ?

45. ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കേത് ?

46. ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള ഐ.എഫ്.എസ്.സി. യുടെ മുഴുവന്‍ രൂപമെന്ത് ?

47. ഐ.എഫ്.എസ്.സി. കോഡിലെ അവസാന രണ്ട് അക്കങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു?

48. ബാങ്കിലൂടെ പണം കൈമാറ്റവുമായി ബന്ധപ്പെട്ട ആര്‍.ടി.ജി.എസിന്റെ മുഴുവന്‍ രൂപമെന്ത് ?

49. ബാങ്കുകള്‍ തമ്മിലുള്ള പണം കൈമാറ്റവുമായി ബന്ധപ്പെട്ട എന്‍.ഇ.എഫ്.ടി.യുടെ മുഴുവന്‍ രൂപമെന്ത്?

50. എത്ര രൂപയുടെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്?

51. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

52. ഇന്ത്യയില്‍ ആദ്യമായി കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയ വര്‍ഷമേത് ?

53. 500 രൂപാ നോട്ടുകളില്‍ ആലേഖനം ചെയ്ത ചരിത്രസ്മാരകമേത് ?

54. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള നാണയം ഏതു വര്‍ഷമാണ് പുറത്തിറങ്ങിയത് ?

55. 1936 ല്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് മദ്രാസിലേക്ക് നടത്തിയ ജാഥയുടെ പേരെന്ത് ?

56. ഇന്ത്യയില്‍ ഒറ്റ രൂപയൊഴികെയുള്ള കറന്‍സി നോട്ടുകളില്‍ ഒപ്പിടുന്നത് ആരാണ് ?

57. ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

58. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?

59. ധനലക്ഷ്മി ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?

60. ഏതു സ്ഥാപനത്തിന്റെ മുഖവാക്യമാണ് ‘ ജോയ് ഓഫ് ബാങ്കിങ ‘ ?

61. സഹകരണപ്രസ്ഥാനം ആരംഭിച്ചത് ഏതിന്റെ പ്രതിഫലനമായിട്ടാണ്?

62. ചെലവുകള്‍ മുന്‍കൂട്ടി കൊടുത്താല്‍ അത് ബാലന്‍സ് ഷീറ്റില്‍ എവിടെ കാണിക്കും?

63. സഹകരണ ബാങ്കിലെ പരമാവധി അംഗങ്ങളുടെ എണ്ണം ?

64. ഓഡിറ്റിന്റെ ചുമതലയുള്ള താലൂക്ക്തല ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനാര് ?

65. ബില്‍ ഓഫ് എക്സ്‌ചേഞ്ചില്‍ പൊതുവായി എത്ര പാര്‍ട്ടികളുണ്ട് ?

66. ഫിക്സഡ് അസറ്റ് മാറ്റി സ്ഥാപിക്കാനുള്ള ഫണ്ടിനെ എന്തുവിളിക്കും ?

67. രജിസ്ട്രാര്‍ക്ക് കമ്മിറ്റിയെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന വകുപ്പ്?

68. സഹകരണ വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്നതാര് ?

69. കാഷ് ബുക്കിന് പകരം ലാഭേതര സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ബുക്ക്?

70. റിയല്‍ അക്കൗണ്ടിന് ഏതു ബാലന്‍സാണുള്ളത് ?

71. സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചതാര്‍ക്കാണ്?

72. ‘സര്‍വീസ് ഏരിയ അപ്രോച്ച്’ ആരംഭിച്ചത് എന്ന് ?

73. ‘വായ്പ നിക്ഷേപം ഉണ്ടാക്കുന്നു’ എന്നു പറഞ്ഞതാര് ?

74. റണ്ണിങ്ങ് അക്കൗണ്ടിനെ എന്തുവിളിക്കും ?

75. കണ്‍സൈനര്‍ കണ്‍സൈനിക്ക് അയക്കുന്ന സ്റ്റേറ്റ്മെന്റിനെ എന്തുവിളിക്കും?

76. Patronage dividend ആദ്യമായി ആരംഭിച്ചത് ആര്?

77. അക്ഷയ പ്രോഗ്രാം ആദ്യമായി ആരംഭിച്ച ജില്ല ഏത ്?

78. പ്രോമിസറി നോട്ട് എഴുതുന്നതാര് ?

79. അറ്റാദായം വീതിക്കുന്ന വകുപ്പ് ഏത് ?

80 ഡിപ്രിസിയേഷന്‍ ചാര്‍ജ് ചെയ്യാത്ത അസറ്റ ്?

81. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യം നേടിയ മലയാളി ?

82. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്‍ ?

83. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ?

84. യേശുദാസ് ആദ്യമായി പിന്നണി പാടിയ ചിത്രം ?

85. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല ?

86. ഓസ്‌ട്രേലിയയുടെ ദേശീയ പക്ഷി ?

87. ചിറകുകള്‍ നീന്താനായി ഉപയോഗിക്കുന്ന പക്ഷി ?

88. തമിഴ്‌നാട്ടില്‍ രൂപംകൊണ്ട രണ്ടു പുതിയ ജില്ലകളേവ ?

89. ഏറ്റവും കൂടിയ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി ?

90. കേരളത്തില്‍ ഒരേ മണ്ഡലത്തില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി ജയിച്ച എം.എല്‍.എ. ?

91. കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസ കൃതി ?

92. ‘ കേരളപ്പഴമ ‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ?

93. കേരളത്തില്‍ കച്ചവടത്തിനായി ആദ്യമെത്തിയ വിദേശികള്‍ ആര് ?

94. സാമൂതിരിമാരുടെ നാവികാസേനാ തലവന്‍ ആര് ?

95. കേരളത്തിലെ ഏക എര്‍ത്ത് ഡാം ?

96. പഴശ്ശിരാജയുടെ സൈന്യത്തില്‍ കുറിച്യരുടെ നേതാവ് ?

97. വയനാടിന്റെ കഥാകാരി ?

98. ഇടശ്ശേരിയുടെ ജന്മനാട് ?

99. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ പുതിയ സി.ഇ.ഒ. ആര്് ?

100. മാമ്പഴക്കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ ഗ്രാമം ?

ഉത്തരങ്ങള്‍
—————–

1. ട്രാവന്‍കൂര്‍ ബാങ്ക് (സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍ ആയി. പിന്നീട് എസ്.ബി.ഐ.യില്‍ ലയിച്ചു )

2. കോഴിക്കോട്ട് 1899 ല്‍ അപ്പു നെടുങ്ങാടി സ്ഥാപിച്ച നെടുങ്ങാടി ബാങ്ക്

3. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ

4. അപ്പു നെടുങ്ങാടി

5. 21 തവണ

6. ചാള്‍സ് ഗൈഡ്

7. യു.എസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ അനാട്ട് ആര്‍.അദിമാട്ടി

8. 1978 ല്‍

9. 370

10. വായനദിനം

11. അന്ത്യോദയ വിഭാഗം

12. ജപ്പാന്‍

13. കാക്ക

14. റോമിലെ ആക്റ്റ ഡിയൂര്‍ന

15. ചെങ്കുളത്ത് കുഞ്ഞിരാമന്‍ നായര്‍

16. സ്വദേശാഭിമാനി – കേസരി പുരസ്‌കാരം

17. കൊനേരു ഹംപി

18. ചെമ്പക രാമന്‍ പിള്ള

19. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍. 1922 ജൂലായ് 19ന് നിലവില്‍ വന്നു. സെക്രട്ടറി വാടപ്പുറം ബാവ മൂപ്പന്‍

20. തൊഴിലാളി

21. ഡേവിഡ് മാല്‍പാസ് ( അമേരിക്ക )

22. അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷം

23. ഹാച്ചിമോജി

24. Deoxyribonucleic Acid

25. കേരളീയ സുഗുണ ബോധിനി

26. ആര്‍. ശങ്കര്‍

27. സി. അച്യുതമേനോന്‍

28. എ.കെ. ആന്റണി

29. ജനനേതാവ്

30. ഇളമ്പള്ളൂര്‍ ക്ഷേത്രം

31. വേയ്സ് ആന്റ് മീന്‍സ്

32. കോടതി

33. പതിനൊന്ന്

34. ക്രെഡിറ്റ് കാര്‍ഡ്

35. ചൈന

36. ഹാര്‍ഡ് കറന്‍സി

37. സോഫ്റ്റ് കറന്‍സി

38. ആര്‍ബിട്രേജ്

39. മോണിട്ടറി പോളിസി

40. സെക്കന്‍ഡ് ഷെഡ്യൂളില്‍

41. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

42. പ്രസിഡന്‍സി ബാങ്ക്

43. ബംഗാള്‍ ബാങ്ക്

44. പി.എസ്. രാജന്‍

45. ഐ.സി.ഐ.സി.ഐ.

46. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്

47. ബന്ധപ്പെട്ട ബാങ്ക് ശാഖയെ

48. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്

49. നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍

50. ആയിരം രൂപ വരെ

51. 17 ഭാഷകള്‍

52. 1861

53. ചെങ്കോട്ട

54. 2006 ല്‍

55. പട്ടിണി ജാഥ

56. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

57. ആലുവ

58. തൃശ്ശൂര്‍

59. തൃശ്ശൂര്‍

60. ഇസാഫ് ബാങ്ക്

61. വ്യവസായ വിപ്ലവം

62. അസറ്റ് സൈഡില്‍

63. പരിധിയില്ല

64. അസിസ്റ്റന്റ് ഡയരക്ടര്‍

65. മൂന്നു പേര്‍

66. ഡിപ്രിസിയേഷന്‍ ഫണ്ട്

67. സെക്ഷന്‍ 32

68. ഡോ. വില്യം കിങ്

69. റസിപ്റ്റ്സ് ആന്റ് പേയ്‌മെന്റ് അക്കൗണ്ട്

70. ഡെബിറ്റ് ബാലന്‍സ്

71. എം.എസ.് മണി ( കലാകൗമുദി വാരികയുടെ പത്രാധിപര്‍ )

72. 1989

73. ഹാര്‍ട്ട്ലി വിതേഴ്സ്

74. കറന്റ് അക്കൗണ്ട്

75. പ്രൊഫോമ ഇന്‍വോയ്സ്

76. റോച്ച്‌ഡെയ്ല്‍ പയനിയേഴ്സ്

77. മലപ്പുറം

78. ഡെബ്റ്റര്‍

79. സെക്ഷന്‍ 56

80. ലാന്‍ഡ് ( ഭൂമി )

81. പി.ജെ. ആന്റണി ( സിനിമ നിര്‍മാല്യം )

82. പുനല്ലൂര്‍ പേപ്പര്‍ മില്‍

83. വിഗതകുമാരന്‍

84. കാല്പാടുകള്‍

85. തിരുവനന്തപുരം പബ്ലിക് ലൈബ്രറി

86. എമു

87. പെന്‍ഗ്വിന്‍

88. ചെങ്കല്‍പ്പേട്ട്, തെങ്കാശി

89. വി.എസ്. അച്യുതാനന്ദന്‍

90. കെ. എം. മാണി

91. രഘുവംശം

92. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

93. അറബികള്‍

94. കുഞ്ഞാലി മരക്കാര്‍

95. ബാണാസുര സാഗര്‍

96. തലക്കല്‍ ചന്തു

97. പി. വത്സല

98. പൊന്നാനി

99. തമിഴ്‌നാട്ടുകാരനായ സുന്ദര്‍ പിച്ചൈ

100. മുതലമട ( പാലക്കാട് )

Leave a Reply

Your email address will not be published.