ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത സായാഹ്ന ശാഖ പ്രവര്‍ത്തനം തുടങ്ങി
കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത സായാഹ്ന ശാഖ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റെ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. സ്‌ട്രോംഗ് റും ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ് ) വി.ചന്ദ്രന്‍, നിക്ഷേപം സ്വീകരിക്കല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.രാജഗോപാലന്‍, വായ്പാ വിതരണം ഉദ്ഘാടനം അസിസ്റ്റന്റ് ഡയറക്ടര്‍ (കണ്‍കറന്റ് ഓഡിറ്റര്‍) എസ്.കണ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
പി.കെ.കരുണാകരന്‍ (വൈസ് പ്രസിഡണ്ട് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം, അബ്ദുള്‍ റസാഖ് തായല കണ്ടി (മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട്) കെ.വി.ജയപാല്‍ (സെക്രട്ടറി സി.പി.എം ഹൊസ്ദുര്‍ഗ് ലോക്കല്‍ കമ്മിറ്റി) എം. പ്രശാന്ത് (ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്), കെ.കെ. വല്‍സലന്‍ ( സി.പി.ഐ. കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റി) മോഹനന്‍ നായര്‍ (മുന്‍ ബാങ്ക് പ്രസിഡണ്ട്) ബി. കുഞ്ഞിരാമന്‍ (സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ), എന്‍.കെ. രത്‌നാകരന്‍, വി.വി.സുധാകരന്‍, ഖാലിദ് സി.എച്ച്, ശൈലജ ചന്ദ്രശേഖരന്‍, വൈറുന്നിസ എസ്.കെ. സബീന പി.കെ വിജയലക്ഷ്മി കെ.സി എന്നിവര്‍ സംസാരിച്ചു. ഇ.കെ.കെ. പടന്നക്കാട് (വൈസ് പ്രസിഡണ്ട്) സ്വാഗതവും, കെ.പി. നസീമ (ബാങ്ക് സെക്രട്ടറി) നന്ദിയും പറഞ്ഞു.