ഹൈക്കോടതിക്കു മുകളിലും കോടതിയുണ്ടെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സമരസമിതി: സഹകാരികളല്ല, ജീവനക്കാരാണ് മലപ്പുറം ബാങ്കിനെ വളർത്തിയതും ശക്തിപ്പെടുത്തിയതുമെന്ന് സമരസമിതി നേതാവ് സി. കെ.അബ്ദുറഹ്മാൻ.

adminmoonam

ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംയുക്ത സമരസമിതി നേതാവ് സി. കെ.അബ്ദുറഹ്മാൻ പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഇലക്ഷൻ നടക്കാൻ പോകുന്നില്ല. കോടതിയിൽ പോകേണ്ടി വന്നാൽ പോകും. എം ഡി സി ബാങ്ക് നിലനിർത്തുന്നത് ജില്ലയിലെ സഹകാരികൾ അല്ല ജീവനക്കാരാണ്. അവർ സൗകര്യങ്ങൾ മാത്രമേ ആസ്വദിച്ചിട്ടുള്ളൂ. ജീവനക്കാർ വളർത്തിയെടുത്തു ശക്തിപ്പെടുത്തിയ ബാങ്ക് ആണിത്. അതിൽ ആർക്കും സംശയം വേണ്ട. ഇത് പറയുമ്പോഴും 54% എൻ.പി.എ ഉള്ള ബാങ്ക് ആണ് മലപ്പുറം സഹകരണ ബാങ്ക് എന്ന് കോൺഗ്രസ് അനുഭാവ സംഘടനയായ ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ സി കെ അബ്ദുറഹ്മാൻ സമ്മതിച്ചു.

സഹകരണ നിയമപ്രകാരം പ്രൈമറി കോ.ഓപ്പറേറ്റീവ് ബാങ്കുകൾ കേരള ബാങ്കിന്റെ അംഗങ്ങളായി കഴിഞ്ഞാൽ പിന്നെ അവരുടെ ഇലക്ഷൻ എങ്ങനെ നടത്താൻ കഴിയും എന്ന് അബ്ദുറഹ്മാൻ ചോദിച്ചു. സഹകരണ വകുപ്പ് മന്ത്രി പറഞ്ഞതുകൊണ്ട് മാത്രമാണ് സമരം മാറ്റി വെച്ചത്. ഈ മാസം 20നകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമാണ്. ഇന്ന് വൈകിട്ട് ചേരുന്ന സമരസമിതി യോഗത്തിനുശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News