സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി പിഎംഎസ്എ ഐഎഎസ് അക്കാദമി
പിഎംഎസ്എ പൂക്കോയ തങ്ങള്‍ ജില്ലാ സഹകരണ ആശുപത്രിക്കു കീഴിലെ ഐഎഎസ് അക്കാദമിയിലെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മലപ്പുറത്തെ 100 മികച്ച വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനവും മറ്റുള്ളവര്‍ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവേശനം നല്‍കുകൂടി ഉദ്ദേശിച്ചാണ് പദ്ദതി ആരംഭിക്കുന്നത്. മികച്ച വിദ്യാര്‍ഥികളെ കണ്ടെത്താനാണ് സ്‌കോളര്‍ഷിപ് പരീക്ഷ നടത്തുന്നത്.
ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് ഫുള്‍ ടൈം ബാച്ച്.കോളജ് വിദ്യാര്‍ഥകള്‍ക്ക് ഹോളിഡേ ബാച്ച്. 8 മുതല്‍ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ഡേ ബാച്ച്, (ഇതിനായി ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി സൗകര്യം ഒരുക്കും). ഡിഗ്രി വിത്ത് ഐഎഎസ് ഇന്റഗ്രേറ്റഡ് ബാച്ച്. (ബിരുദത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനം) എന്നിങ്ങനെയാണ് ക്ലാസ്സുകള്‍.
രാജ്യത്തു തന്നെ അറിയപ്പെടുന്ന അര്‍ജുന്‍ ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള ലേണ്‍ സ്‌ട്രോക്ക് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് പുതിയ അക്കാദമി ആരംഭിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയരായ അധ്യാപകര്‍ ക്ലാസെടുക്കും.
2023 23 ജൂലൈ നാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കുളള രജിസ്‌ട്രേഷന്‍ സൗജന്യമായി ചെയ്യാം. 2023 ജൂലൈ 21 ലാണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി.