സ്ഥലമാറ്റത്തില്‍ പ്രതിഷേധം
മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടര്‍ ആഫിസില്‍ നിന്നു സീനിയര്‍ ഓഡിറ്ററെ തിരുവനതപുരം മില്‍മ ഡെപൂട്ടി ആഡിറ്റ് ഡയറക്ടറുടെ കീഴിലേയ്ക്ക് മാറ്റിയ നടപടിയില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ഈ സ്ഥലമാറ്റമെന്ന് കമ്മറ്റി ആരോപിച്ചു.
സ്ഥലമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും നിഷ്പക്ഷ ഓഡിറ്റിന് സാഹചര്യമൊരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സതീഷ് കുമാര്‍ .പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രോമിസണ്‍ പി.ജെ, ട്രഷറര്‍ സന്ദാനന്ദന്‍ കെ.കെ, പ്രിയേഷ് സി.പി എന്നിവര്‍ സംസാരിച്ചു.