സി.എന്‍. വിജയകൃഷ്ണന്‍ വീണ്ടും ചെയർമാൻ.

[email protected]

കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാനായി സി.എന്‍. വിജയകൃഷ്ണനെയും ജനറല്‍സെക്രട്ടറിയായി അഡ്വ. എം.പി. സാജുവിനേയും തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് സി.എൻ.വിജയകൃഷ്ണനെ ചെയർമാനായി തെരഞ്ഞെടുക്കുന്നത്. നിലവിൽ എം.വി.ആർ കാൻസർ സെന്ററിന്റെയും ലാഡറിന്റെയും ചെയർമാനാണ്. ദീർഘകാലം കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റിവ് ബാങ്കിന്റെ പ്രസിഡന്റായിരുന്നു.ദുബായിൽ വെച്ചു നടന്ന കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോൺഗ്രസ് നിലവിലെ ഭാരവാഹികൾ തുടരുന്നതിന് അംഗീകാരം നൽകിയിരുന്നു.

പി.ആര്‍.എന്‍. നമ്പീശന്‍, കെ. സുരേഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍മാർ), കൃഷ്ണന്‍ കോട്ടുമല (സെക്രട്ടറി), പി. സുനില്‍ കുമാര്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News