സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – ഒരു കോടിക്കു മുകളിൽ പണം പിൻവലിക്കുമ്പോൾ 2% ടി.ഡി.എസ്. അടക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സഹകരണ മന്ത്രി.

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള എല്ലാ പണഇടപാടുകളിലും സഹകരണസംഘം ഒരു കോടിക്കു മുകളിൽ തുക പിൻവലിക്കുന്ന സാഹചര്യത്തിൽ രണ്ട് ശതമാനം ടിഡിഎസ് പിടിക്കേണ്ട സാഹചര്യം ഉണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎമാരുടെ ചോദ്യത്തിന് മറുപടി നൽകി.

അംഗങ്ങളിൽ നിന്നും വലിയ തുക നിക്ഷേപമായി സ്വീകരിച്ച് കാർഷിക കാർഷികേതര പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സഹകരണ സംഘങ്ങൾക്കും നിക്ഷേപങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ ടി.ഡി.എസ്. ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഒരു കോടിക്ക് മുകളിൽ പണം പിൻവലിക്കുമ്പോൾ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കാനുള്ള വ്യവസ്ഥ സഹകരണ സംഘങ്ങളുടെ പ്രവർത്തനമൂലധനത്തെ സാരമായി ബാധിക്കും എന്ന് മന്ത്രി പറഞ്ഞു. കർണാടകത്തിലെ സഹകരണസംഘങ്ങളെ ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News