സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദ്യാർഥികൾ വളരണമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ.
സാമൂഹ്യ ബോധത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും വേണം വിദ്യാർത്ഥികൾ വളരേണ്ടതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കോഴിക്കോട് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
oഅംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിലും സംസ്ഥാന സ്കൂൾ കലാ കായിക ശാസ്ത്രമേള കളിലും ഉന്നത വിജയം നേടിയവരെയാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. സംഘം പ്രസിഡണ്ട് എം.എം.അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.ബി ഡിസ്ട്രിബൂഷൻ ചീഫ് എൻജിനീയർ എസ് പരമേശ്വരൻ, സംഘം വൈസ് പ്രസിഡണ്ട് എ. അനില, ബീന ഗോപിനാഥ്, പി.കെ.പ്രമോദ്, പി.ഐ. അജയൻ, എം.വിനോദ്, കെ. കൃഷ്ണൻകുട്ടി, ഒ.ശിവദാസ്, കെ.വിജയൻ നായർ, സി.അരവിന്ദാക്ഷൻ, കെ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.