സാമൂഹിക സുരക്ഷാ പെന്‍ഷന്‍: രണ്ടു മാസത്തേക്ക് 6.95 കോടി രൂപയുടെ ഇന്‍സെന്റീവ് തുക അനുവദിച്ചു
2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍തുക വീടുകളില്‍ എത്തിച്ചുനല്‍കിയതിനു സഹകരണസംഘങ്ങള്‍ക്കു നല്‍കേണ്ട ഇന്‍സെന്റീവ് തുക സര്‍ക്കാര്‍ അനുവദിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, മറ്റു വായ്പാസംഘങ്ങള്‍ എന്നിവയ്ക്കു 6,95,53,950 രൂപ ( ആറു കോടി തൊണ്ണൂറ്റിയഞ്ചുലക്ഷത്തി അമ്പത്തിമൂവായിരത്തി തൊള്ളായിരത്തി അമ്പതു രൂപ ) യാണു ഇന്‍സെന്റീവായി അനുവദിച്ചത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആവശ്യത്തിലേക്കായി വെള്ളയമ്പലം ട്രഷറിയില്‍ ആരംഭിച്ചിട്ടുള്ള പഞ്ചായത്തു ഡയറക്ടറുടെ സ്‌പെഷല്‍ ടി.എസ്.ബി. അക്കൗണ്ടില്‍നിന്നും 14 ജില്ലകളിലെയും സഹകരണവകുപ്പ് ജോ. രജിസ്ട്രാര്‍മാരുടെ പെന്‍ഷന്‍ ട്രഷറി അക്കൗണ്ടിലേക്കു ഇന്‍സെന്റീവ് തുക കൈമാറാന്‍ പഞ്ചായത്തു ഡയറക്ടറേറ്റിലെ ഡി.ബി.ടി. സെല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ട് ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
[mbzshare]