സഹകാരികളുടെ സംസ്ഥാന സമ്മേളനം തുടങ്ങി:സഹകരണ മേഖലയുടെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

adminmoonam

സഹകരണമേഖല ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളിൽ സഹകാരി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും താൻ ഇടപെടുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും പ്രധാന പങ്കുവഹിച്ചത് സഹകരണമേഖല ആണെന്ന് വിസ്മരിക്കാൻ പാടില്ല. കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. വൻകിടക്കാരുടെ കിട്ടാക്കടങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൈയ്യഴച്ച് സഹായിച്ചു. കേന്ദ്രസർക്കാർ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനം മലമ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ഗവർണർ കെ. ശങ്കരനാരായണൻ, മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി, ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.പി. സാജു, പി. കലാധരൻ, സ്വാഗതസംഘം ചെയർമാൻ സുകുമാരൻ മാസ്റ്റർ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസിനെ മായിൻഹാജി പൊന്നാടയണിയിച്ച് ആദരിച്ചു. മികച്ച സഹ കാരിയായ മുൻ എം.എൽ.എ കെ.അച്യുതനെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ചർച്ചകളും തിരഞ്ഞെടുപ്പും നടക്കും. സമ്മേളനം വൈകിട്ട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News