സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് മാര്‍ഗരേഖയുമായി രജിസ്ട്രാര്‍ : മൂന്നാംവഴി ബിഗ് ഇംപാക്ട്
സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഴിമതി ആരോപണവും പരാതികളും ഗൗരവത്തോടെ പരിഗണിച്ച് സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് കര്‍ശന നിയന്ത്രമവുമായി മാര്‍ഗരേഖ പുറത്തിറക്കി. സഹകരണ സ്പിന്നിങ് മില്ലുകളിലെ പ്രശ്‌നങ്ങളും ക്രമക്കേടുകളും അക്കമിട്ട് നിരത്തി ആദ്യമായി വാര്‍ത്ത നല്‍കിയത് മൂന്നാംവഴിയാണ്.
ഏജന്റുമാര്‍ക്ക് അനധികൃത ശാഖ അനുവദിക്കുന്നതും ഇടനിലക്കാര്‍വഴി കോട്ടണ്‍ വാങ്ങുന്നതിനും നൂലുവില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടര്‍ സര്‍ക്കുലറിക്കിയിട്ടുള്ളത്. മാനദണ്ഡങ്ങല്‍ പാലിക്കാത്ത ഒരു നിയമനങ്ങളും പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ച വിജിലന്‍സ് ക്ലിയറന്‍സ് പോലുമില്ലാതെ സ്പിന്നിങ് മില്ലുകളുടെ തലപ്പത്തുപോലും നിയമനം നടത്തുന്നത് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം.
സഹകരണ സ്പിന്നിങ് മില്ലുകള്‍, ഇന്റഗ്രേറ്റഡ് പവര്‍ലൂം സംഘങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയോ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഇടനിലക്കാരില്‍നിന്ന് നൂലുവാങ്ങി വന്‍ നഷ്ടം വരുത്തുന്നത് മൂന്നാംവഴി വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
സ്പിന്നിങ് മില്ലുകള്‍ ഏജന്‍സികള്‍ മുഖേന നൂല്‍ വില്‍പന നടത്തുകയാണെങ്കില്‍ ഏന്‍സിയെ സ്റ്റോര്‍ പര്‍ച്ചേഴ്‌സ് റൂളിന് അനുസരിച്ച് മാത്രം തിരഞ്ഞെടുക്കേണ്ടതാണെന്ന് ടെക്‌സ്റ്റൈല്‍ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം പ്രീയദര്‍ശനി സഹകരണ സ്പിന്നിങ് മില്ലുകള്‍ കേരളത്തിന് പുറത്ത് ഏജന്റുമാര്‍ക്ക് ശാഖ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് ശാഖ തുടങ്ങാന്‍ സഹകരണ നിയമപ്രകാരം കഴിയില്ല. ഇവയൊക്കെ ഒഴിവാക്കേണ്ടിവരും. ഹാന്‍ഡ് ലൂം ഡയറക്ടര്‍ ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ഇങ്ങനെ ശാഖ തുടങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ മില്ലുകളുടെ വിശദീകരണം. ഡയറക്ടറുടെ സര്‍ക്കുലറിലൂടെ ഇതും തെറ്റാണെന്ന് വ്യക്തമായി.
കെട്ടിടനിര്‍മ്മാണവും അറ്റക്കുറ്റപ്പണിയും പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങല്‍ പാലിച്ച് മാത്രമാകണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ജീവനക്കാരുടെ നിയമനങ്ങള്‍ രിസ്ട്രാര്‍ അംഗീകരിച്ച റിക്രൂട്ട് മെന്റ് റൂളിന് അനുസൃതമായ തസ്തികകളില്‍ മാത്രം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. ഇത് പാലിക്കാത്ത സംഘങ്ങള്‍ക്ക് ഇനി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകില്ലെന്നും മുന്നറീപ്പ് നല്‍കിയിട്ടുണ്ട്.
[mbzshare]