സഹകരണ സ്ഥാപനങ്ങളിൽ ഏപ്രിൽ 30നകം സ്റ്റോക്കെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സ്റ്റോക്കെടുപ്പ് തീയതി നീട്ടേണ്ടിവരും: കൺസ്യൂമർഫെഡ് വിദേശ മദ്യശാലകളുടെ സ്റ്റോക്കെടുപ്പ് മെയ് 31 വരെ നീട്ടി.

adminmoonam

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ മാർച്ച് 31ന് നടത്തേണ്ട വാർഷിക സ്റ്റോക്കെടുപ്പ് തീയതി വീണ്ടും നീട്ടേണ്ടി വരും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 ന് മുൻപായി സ്റ്റോക്ക് പരിശോധന നടത്തിയാൽ മതിയെന്നു 30.3.2020 നു 23/20 സർക്കുലർ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞിരുന്നു. എന്നാൽ ലോക് ഡൗൺ കാലാവധി നീട്ടിയതിനെ തുടർന്ന് സഹകരണ സ്ഥാപനങ്ങളിൽ സ്റ്റോക്കെടുപ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സ്റ്റോക്കെടുപ്പ് തീയതി സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ പുതിയ സർക്കുലറും നിർദേശങ്ങളും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കൺസ്യൂമർഫെഡിന് കീഴിലുള്ള മദ്യ ശാലകളുടെ സ്റ്റോക്കെടുപ്പ് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു. മെയ് 31ന് അകം സ്റ്റോക്കെടുപ്പ് പൂർത്തീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

Leave a Reply

Your email address will not be published.