സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ യോഗ്യതാ പരീക്ഷ ഡിസംബര്‍ 19 ന്
കേരള സഹകരണ നിയമം ചട്ടം 185 ( 2 ) ക്ലാസ് IV പ്രകാരം പത്തു കോടിയിലധികം നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ അസി. സെക്രട്ടറി / മാനേജര്‍ / തത്തുല്യ തസ്തികകളിലേക്കു ഉദ്യോഗക്കയറ്റം വഴി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ 2021 ഡിസംബര്‍ 19 നു നടക്കും. കേരള സഹകരണച്ചട്ടം 185 ( 5 ) പ്രകാരമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ ബന്ധപ്പെട്ട ഫീഡര്‍ തസ്തികയില്‍ നിയമനം കിട്ടി ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് പങ്കെടുക്കാം. അപേക്ഷ നവംബര്‍ ഇരുപതിനു വൈകിട്ട് അഞ്ചു മണിക്കകം കിട്ടണം.
പ്രമോഷന്‍ തസ്തികയുടെ ഫീഡര്‍ കാറ്റഗറി തസ്തികയിലെ ജീവനക്കാര്‍ക്കു മാത്രമേ യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്ഥാപനത്തിന്റെ മുഖ്യ ഉദ്യോഗസ്ഥന്റെ മേലൊപ്പോടെ സ്ഥാപനം മുഖാന്തിരം അയയ്ക്കണം. വിലാസം : സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, തിരുവനന്തപുരം- 695001. അപേക്ഷകന്റെ മൊത്തം സേവനകാലം, ഇപ്പോഴത്തെ തസ്തിക എന്നിവ അപേക്ഷയില്‍ കാണിക്കണം. അപേക്ഷക്കൊപ്പം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ CTS പ്രകാരം മാറ്റിയെടുക്കാവുന്ന 1500 ( ആയിരത്തിയഞ്ഞൂറ് ) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ അടക്കം ചെയ്യണം. കവറിനു മുകളില്‍ പ്രമോഷന്‍ പരീക്ഷയുടെ അപേക്ഷ എന്നു രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക www.csebkerala.org എന്ന വെബ്‌സൈറ്റില്‍ കിട്ടും.