സഹകരണ സംഘങ്ങള്‍ ബാങ്ക്എന്നുപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ ഏഴ് ലംഘിച്ചുകൊണ്ട് ചില സഹകരണ സംഘങ്ങള്‍ പേരിന്റെ കൂടെ ബാങ്ക് എന്നുപയോഗിക്കുന്നതിനെതിരെ താക്കീതുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി.
ചില സംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍ നിന്നും നോമിനല്‍ അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതു ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച് ബാങ്കിങ് ബിസിനസ്സാണ്. ഇതും പാടില്ലാത്തതാണ്. ഇത്തരം സൊസൈറ്റികള്‍ക്കു ബാങ്കിങ് നിയന്ത്രണ നിയമമനുസരിച്ച് ഏതെങ്കിലും ലൈസന്‍സ് നല്‍കുകയോ ബാങ്കിങ് ബിസിനസ് നടത്താന്‍ അവയ്ക്കു റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കുകയോ ചെയ്തിട്ടില്ലെന്നു പൊതുജനങ്ങള്‍ അറിയണമെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സംഘങ്ങളില്‍ നിക്ഷേപിക്കുന്ന തുകയ്ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റീസ് കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടില്ല. ബാങ്ക് എന്നവകാശപ്പെട്ട് പ്രവര്‍ത്തനം നടത്തുന്ന ഇത്തരം സഹകരണ സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം- റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചു.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/11/PR12306B0FBA37A6FF4BFEA7357D9DB39F6E4A.pdf”]