സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് ആറു മാസത്തേക്ക് കൂടി നീട്ടി.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് 6 മാസത്തേക്ക് കൂടി നീട്ടികൊണ്ട് ഇന്ന് ഗസറ്റ് വിജ്ഞാപനം ഇറങ്ങി. സഹകരണസംഘങ്ങളിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അതിനാൽ ഭരണപരമായ സൗകര്യത്തിനായി തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആറുമാസത്തേക്ക് നീട്ടിവെച്ചു കൊണ്ടുമാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ സഹകരണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഗസറ്റിൽ പറയുന്നു. അതിനാൽ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആറു മാസത്തേക്ക് നീട്ടി വെച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം ഇന്ന് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News