സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് : പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സഹകരണ മേഖല പൂർണമായും ഹരിത പരിപാലനചട്ടം പാലിച്ചു വരികയും സഹകരണ വകുപ്പിലെ ആഫീസുകളിൽ എല്ലാംതന്നെ ഗ്രീൻ പ്രോട്ടോകോൾ ബാധകമാക്കുകയും ചെയ്തിരിക്കുന്ന സഹചര്യത്തിൽ സഹകരണ സംഘങ്ങളും സഹകരണ വകുപ്പും സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും പൊതുപരിപാടികളിലും ഫ്ലക്സുകൾ, പ്ലാസ്റ്റിക്കുകൾ, പിവിസി, ഡിസ്പോസിബിൾ വസ്തുക്കൾ, തെർമോകോളുകൾ തുടങ്ങിയവ കർശനമായും ഒഴിവാക്കേണ്ടതാണ്.
പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാൻ കഴിയുന്നതും പുനഃചക്രമണത്തിന് ഹൃദയം ആക്കാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു. ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാൻ കഴിയുന്നതും പുനഃചക്രമണം ചെയ്യാൻ കഴിയുന്നതുമായ കോട്ടൻ തുണി, പേപ്പർ, പോളി എത്തിലിനോ ഉപയോഗിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി .കെ. ജയശ്രീയുടെ സർക്കുലറിൽ പറയുന്നു.