സഹകരണ സംഘങ്ങളിലെ ഡയറക്ടർമാർക്ക് മിനിമം സാലറി നിശ്ചയിക്കണമെന്ന് വയനാട് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ്.

[email protected]

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഡയറക്ടർമാർക്ക് മിനിമം സാലറി നിശ്ചയിക്കണമെന്ന് പ്രമുഖ സഹകാരിയും വയനാട് ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ പി.വി. ബാലചന്ദ്രൻ പറഞ്ഞു. നാണക്കേടുണ്ടാക്കുന്ന ഓണറേറിയം ആണ് ഡയറക്ടർമാർക്ക് ഇന്നുള്ളത്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാംവഴി മാഗസിന്റെ “സഹകാരികൾക്കും വേണം ശമ്പളഘടന” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച് സാലറിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും എങ്കിലും മിനിമം സാലറി നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനത്തിന് മാന്യത ഉണ്ടെങ്കിലും അവർ സമൂഹത്തിനു വേണ്ടി സേവനം ചെയ്യുമ്പോൾ അർഹമായ വേതനം ലഭിക്കേണ്ടത് ആവശ്യകതയാണ്. എന്നാൽ സഹകരണമേഖലയിൽ ഇത്തരമൊരു ചർച്ച ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഗൗരവമായി ഭരണാധികാരികൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ വരുമാനം ലഭിക്കുന്നതോടെ സംഘത്തിനുവേണ്ടി കൂടുതൽ ഇടപെടാനും സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പ്രവർത്തനങ്ങളിൽ വീണുപോകാതെ നിലനിൽക്കാനും സഹകാരികൾക്ക് സാധിക്കും. ഓണറേറിയം എന്നത് ഓമനപ്പേരിൽ നിന്നും മാറ്റി മിനിമം ജീവിക്കാനുള്ള സാലറി യിലേക്ക് മാറ്റണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഓണറേറിയം കൈപ്പറ്റാൻ മടി വരുന്ന രീതിയിലുള്ള തുകയാണ് ഇന്നുള്ളത്. സഹകരണ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം സഹകാരികളുടെ മിനിമം ആവശ്യങ്ങൾ എങ്കിലും നടപ്പാക്കി നല്കാൻ ഭരണാധികാരികളും ഉയർന്ന ഉദ്യോഗസ്ഥരും മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News