സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്ക് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ.

adminmoonam

സഹകരണ സംഘങ്ങളിലെ ഡെയിലി കളക്ഷൻ ഏജന്റ് മാർക്ക് ജോലിചെയ്യാൻ അനുമതി നൽകണമെന്ന് കൊണ്ടോട്ടി എം.എൽ.എ ടി.വി.ഇബ്രാഹിം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന നിത്യ പിരിവു കാരുടെ ജോലിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം സാമൂഹ്യ സുരക്ഷാ പെൻഷൻ വളരെ ഉത്തരവാദിത്വത്തിൽ ഇവർ വീടുകളിലെത്തി വിതരണം ചെയ്തു. ലോക് ഡൗൺ നീണ്ടുപോകുന്ന ഈ അവസരത്തിൽ കളക്ഷൻ ഏജന്റ് മാരുടെ കുടുംബങ്ങൾ വളരെയധികം പ്രയാസത്തിൽ ആണെന്ന് എംഎൽഎ പറഞ്ഞു. തന്നെയുമല്ല ഇപ്പോൾ എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങളും പൂർണ സമയം പ്രവർത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ട് ജോലി ചെയ്യുന്നതിന് ആവശ്യമായ അനുമതി മുഖ്യമന്ത്രി നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News