സഹകരണ വാരാഘോഷം – കാസർകോട് ജില്ലയിൽ വിവിധ പരിപാടികളോടെ തുടക്കമായി.
കാസറഗോഡ് ജില്ലാതല സഹകരണ വാരാഘോഷം ചിറ്റാരിക്കലിൽ എം.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പതാലിൽ, അസി: രജിസ്ട്രാർമാരായ കെ.മുരളീധരൻ, വി.ചന്ദൻ, കെ.രാജഗോപാൽ, അസി: ഡയറക്ടർമാരായ എം.ആനന്ദൻ, പി.കെ.ബാലകൃഷ്ണൻ, ജില്ലാ സഹ: ബാങ്ക് ജന: മാനേജർ എ.അനിൽകുമാർ, PACS അസോസിയേഷൻ സെക്രട്ടറി കെ.പി. വത്സലൻ, സഹകരണ ഇൻസ്ടക്ടർ പി.സുരേന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.അപ്പുക്കുട്ടൻ, എ.സി. ജോസ്, എം.കുമാരൻ, വി.കുഞ്ഞിക്കണ്ണൻ, ചാക്കോ തെന്നിപ്പാക്കൽ, ഷാജഹാൻ തട്ടാൻ പറമ്പിൽ, വി.കമ്മാരൻ, കെ.വി.ഭാസ്കരൻ, കെ.ശശി, കരുണാകരൻ കുന്നത്ത്, എന്നിവർ സംസാരിച്ചു. അസി: രജിസ്ട്രാർ വി.ടി.തോമസ് നന്ദി പറഞ്ഞു.
”നവ ഇന്ത്യയിൽ സഹകരണത്തിന്റെ പങ്ക് ” എന്ന സെമിനാറിൽ ജോയിൻറ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് വിഷയമവതരിപ്പിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ പി.അബ്ദുൽ അസീസ് മോഡറേറ്ററായിരുന്നു. പി.സി.സ്റ്റീഫൻ സ്വാഗതവും ജോസ് പ്രകാശ് നന്ദിയും പറഞ്ഞു.