സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ

adminmoonam

 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. കൊടുങ്ങല്ലൂർ താലൂക്ക് തല താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ പ്രവർത്തിച്ച സഹകരണ ബാങ്ക് ഭരണസമിതികളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ എസ്. എൻ. പുരത്തു നടന്ന ചടങ്ങിൽ ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കൊടുങ്ങല്ലൂർ എം.എൽ.എ വി .ആർ.സുനിൽകുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ ജൈത്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ.ഗീത,മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബീദലി തുടങ്ങി നിരവധി ജനപ്രതിനിധികളും സഹകാരികളും ജീവനക്കാരും ഗുണഭോക്താക്കളും പങ്കെടുത്ത ചടങ്ങ് പ്രൗഢഗംഭീരമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News