സഹകരണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
കേരള ബാങ്ക് നിലവിൽ വന്നതോടെ സങ്കീർണ്ണമായ സഹകരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.സഹകരണ വകുപ്പിലെ നിലവിലുള്ള തസ്തികകൾ സംരക്ഷിക്കപ്പെടണമെന്നും എം എൽ എ ആവശ്യപ്പെട്ടു.കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ 40-ാം മത് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറി സി.പി.പ്രിയേഷ് അധ്യക്ഷനായിരുന്നു.
സംസ്ഥാന പ്രസിഡന്റ് സി.സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.സഹകരണ വകുപ്പിന്റെ പുന:സംഘടനയും ഓഡിറ്റ് കേഡറൈസേഷനും അടിയന്തിരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം മുൻ മിൽമാ ചെയർമാൻ പി.ടി.ഗോപാലകുപ്പ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എം.രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ പി.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്എ പി.സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.ജെ.പ്രോമിസൺ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പി.സന്തോഷ്കുമാർ (ജില്ലാ പ്രസിഡന്റ്), പി.ജെ.പ്രേമിസൺ(ജില്ലാ സെക്രട്ടറി), കെ.കെ.സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.