സഹകരണ മേഖല സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: പി.ജെ.ജോസഫ്

moonamvazhi

ചുരുക്കം ചില സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളുടെ പേരില്‍ കേരളത്തിലെ സഹകരണ മേഖലക്ക് മുഴുവന്‍ കളങ്കം വരുന്ന രീതിയിലുള്ള പ്രചരണങ്ങളെ ചെറുക്കാനും സംഘങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.ജെ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

യു.ഡി.എഫ് സഹകരണ വേദി സംഘടിപ്പിച്ച ഇടുക്കി ജില്ലാ സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം. അഗസ്തി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയ് തോമസ് സ്വാഗതം പറഞ്ഞു. അഡ്വ എസ്.അശോകന്‍, കെ.എം.എ ഷുക്കൂര്‍, റോയ്.കെ.പൗലോസ്, ജോയി വെട്ടിക്കുഴി, കെ.സുരേഷ് ബാബു, കെ. ദീപക് , കെ.എ കുര്യന്‍, ഇന്ദു സുധാകരന്‍, സിറിയക് തോമസ്,തോമസ് മാത്യു, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.

ഇടുക്കിയിലെ സംഘങ്ങളില്‍ നിന്നും ഓഹരിയിനത്തില്‍ വാങ്ങിയ 96 കോടി രൂപക്ക് കേരള ബാങ്ക് കാലങ്ങളായി ലാഭ വിഹിതം നല്‍കാത്ത സാഹചര്യത്തില്‍ ആ തുക മടക്കി നല്‍കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് ചെയ്ത തുകയില്‍ സര്‍ക്കാര്‍ വിഹിതം വര്‍ഷങ്ങളായി സംഘങ്ങള്‍ക്ക് നല്‍കുന്നില്ല. ഈ തുക അടിയന്തിരമായി നല്‍കുക. 2014 മുതലുള്ള സബ്‌സിഡി തുകകള്‍ നല്‍കുക. യു.ഡി എഫ് ഭരിക്കുന്ന സംഘങ്ങള്‍ പിരിച്ചു വിടുകയും അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News