സഹകരണ മേഖല: ആദായ നികുതി വകുപ്പിന്റെ കടന്ന് കയറ്റം തടയാൻ സർക്കാർ ഇടപെടണമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ.

adminmoonam

ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്നും, ഇത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളാ കോ .ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തെ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആനാട് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ജി പണിക്കർ,ജന.സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വിനയകുമാർ പി.കെ, ശ്രീകല.സി, ജയൻ ആ നാട്, ജാഫർ ഖാൻ ,ജോൺ ജോസഫ്, ടി.ഒ.ശ്രീകുമാർ, സാബു.പി. വാഴയിൽ, കെ കെ.സന്തോഷ്, ജോർജ് ഫിലിപ്പ്, എം എൻ ദാസപ്പൻ, പി.ഡി പീറ്റർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം പ്രൊഫസർ ജയരാജ് എം.എൽ.എ ഉത്ഘാടനം ചെയ്തു.റോഷി അഗസ്തിൻ എം.എൽ.എ. സമാപന സന്ദേശം നൽകി.മുരളീധരൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News