സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കലുഷിതമാക്കി: അഡ്വ.സണ്ണിജോസഫ്

moonamvazhi

സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കലുഷിത മേഖലയാക്കി മാറ്റുകയാണെന്ന് അഡ്വ. സണ്ണിജോസഫ് എം.എല്‍എ അഭിപ്രായപ്പെട്ടു. സഹകരണ ജനാധിപത്യ വേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സഹകരണ ജനാധിപത്യ വേദി ജില്ലാചെയര്‍മാന്‍ അഡ്വ. ജയ്സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ വി എ നാരായണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ, പി എം നിയാസ്, പി ടി മാത്യു, പി.കെ. വിനയകുമാര്‍, മുണ്ടേരി ഗംഗാധരന്‍, വി ആര്‍ ഭാസ്‌കരന്‍, എം എന്‍ രവീന്ദ്രന്‍, വി വി ഉണ്ണികൃഷ്ണന്‍, കെ പി സാജു, കെ പ്രമോദ്, ബാബു മാത്യു, ആനന്ദകുമാര്‍, കെ എം ശിവദാസന്‍,തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍കം ടാക്സ് നിയമം, ബാങ്കിങ്ങ് നിയന്ത്രണ നിയമം, നബാര്‍ഡിന്റെ വായ്പാ പദ്ധതികള്‍, അഗ്രികള്‍ച്ചര്‍ ഇന്‍ ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉള്‍പ്പെടെയുള്ള വായ്പാ പദ്ധതികള്‍, സഹകരണ നിയമ ഭേദഗതികള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News