സഹകരണ ബാങ്കുകൾക്ക് കുടുംബശ്രീ വഴി നടപ്പിലാക്കാവുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ഇ ഓട്ടോറിക്ഷ

[mbzauthor]

സഹകരണ ബാങ്കുകൾക്ക് കുടുംബശ്രീ വഴി നടപ്പിലാക്കാവുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ഇ ഓട്ടോറിക്ഷ.കുറഞ്ഞ ചിലവിൽ സ്ത്രീകൾക്ക് വരുമാനമാർഗം ആകുകയും ഇതിനു സഹകരണ സംഘങ്ങൾക്കു വായ്പയും നൽകാം.കേരളത്തിൻറെ അതിജീവനം.. ചില നിർദ്ദേശങ്ങൾ.. ഡോക്ടർ എം രാമനുണ്ണിയുടെ ലേഖനം-30.

നമ്മുടെ നാട്ടിൻപുറത്ത്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്വീകരിക്കാവുന്ന ഒരു സംരംഭത്തെ കുറിച്ച് ആണ് ഇന്ന് സൂചിപ്പിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിനായി ദിവസത്തിൽ ഒരിക്കലെങ്കിലും വീടിനു പുറത്തു പോകാത്ത ഒരാളും നമ്മുടെ നാട്ടിൽ ഇല്ല. സ്വന്തം വാഹനം, ബസ്, ഓട്ടോറിക്ഷ എന്നിവയാണ് സാധാരണയായി യാത്രക്ക് ഉപയോഗിക്കുന്നത്. സാധാരണക്കാരൻറെ വാഹനം എന്ന പേരിൽ വലിയ സ്വീകാര്യത ലഭിച്ച ഒന്നാണ് ഓട്ടോറിക്ഷ.

പെട്രോൾ, ഡീസൽ എന്നിവയുടെ വില ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ ഈ രംഗത്ത്, പ്രത്യേകിച്ചും, സ്ത്രീകൾക്ക് ആരംഭിക്കാവുന്ന ഒരു പദ്ധതിയാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷ അഥവാ
E Rickshaw എന്നത്. പെട്രോളിനും ഡീസലിനും പകരമായി വൈദ്യുതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന 48 V ലിഥിയം അയോൺ ( Lithium ion) ബാറ്ററി ആണ് ഉപയോഗിക്കുന്നത്.

ഒരു ഓട്ടോറിക്ഷയ്ക്ക് 1.5 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ വിലമതിക്കും. ഏകദേശം 350 മുതൽ മുതൽ 400 കിലോ വരെ ഭാരമുള്ള ഓട്ടോറിക്ഷകൾ വിവിധ കമ്പനികളായ മഹീന്ദ്ര, ബജാജ് എന്നിവർ ഉത്പാദിപ്പിക്കുന്നുണ്ട്. സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയും ലഭ്യമാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വരുന്ന ചിലവിൻറെ മൂന്നിലൊന്ന് പണം മാത്രമാണ് ഇവിടെ ചെലവ് വരുന്നത്. ഒരു കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് കേവലം 50 പൈസ മാത്രമാണ് ചെലവ്. ഇതിൻറെ റിപ്പയർ ആവശ്യങ്ങൾക്ക് കിലോമീറ്ററിന് പത്തു പൈസ മാത്രമാണ് ചെലവ് വരുന്നത്. മൂന്നുപേർക്ക് സുഖകരമായി യാത്രചെയ്യാവുന്ന ഈ വാഹനത്തിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. മൂന്നേകാൽ മണിക്കൂർ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.

അന്തരീക്ഷ മലിനീകരണം ഒട്ടും തന്നെ ഉണ്ടാക്കാത്ത ഈ വാഹനം ഓടുന്ന വേളയിൽ യാതൊരു ശബ്ദവും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ Go Green..Go Electric എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന ഇലക്ട്രിക് ഓട്ടോ റിക്ഷകൾ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് തൊഴിലവസരം പ്രദാനം ചെയ്യും .നിലവിലുള്ള യാത്ര ചെലവിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഇതിൽ സഞ്ചരിക്കാൻ കഴിയും എന്നതിനാൽ യാത്രക്കാർ ഈ വാഹനത്തെ സ്വീകരിക്കും. സഹകരണ ബാങ്കുകൾക്ക് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണിത്.

ഡോ. എം. രാമനുണ്ണി9388555988

[mbzshare]

Leave a Reply

Your email address will not be published.