സഹകരണ ബാങ്കിങ് മേഖലയ്ക്കായി ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തിക സൃഷ്ടിക്കണം- NAFCUB

moonamvazhi

സഹകരണ ബാങ്കിങ് മേഖലയ്ക്കായി റിസര്‍വ് ബാങ്കില്‍ ഡെപ്യൂട്ടി ഗവര്‍ണറുടെ തസ്തിക സൃഷ്ടിക്കണമെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ( NAFCUB ) പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനയച്ച കത്തിലാണു സഹകരണമേഖലയ്ക്കു അനുവദിച്ചുതരേണ്ട ചില കാര്യങ്ങളെക്കുറിച്ച് മേത്ത സൂചിപ്പിച്ചത്. ധനമന്ത്രാലയത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കായി ഒരു പ്രത്യേകവിഭാഗം തന്നെ തുറക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ വായ്പാസംഘങ്ങളുടെ താല്‍പ്പര്യം പരിഗണിച്ച് സെക്ഷന്‍ 269 എസ്.എസ്, 269 ടി, 269 എസ്.ടി. എന്നിവ ബാധകമാക്കണമെന്നു NAFCUB പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രധാന്‍മന്ത്രി ആവാസ് യോജനയിലും പ്രധാന്‍മന്ത്രി മുദ്ര യോജനയിലും അര്‍ബന്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തുക, പിഴ ഈടാക്കുന്ന കേസുകളില്‍ വാദം കേള്‍ക്കാനായി റിസര്‍വ് ബാങ്ക് ഒരു അപ്പലറ്റ് അതോറിറ്റി രൂപവത്കരിക്കുക എന്നീ നിര്‍ദേശങ്ങളും മേത്ത കത്തില്‍ മുന്നോട്ടുവെച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News